മലയാള സിനിമകൾ തീയേറ്ററിൽ വലിയ വിജയമാകുന്നില്ല എന്നത് പരക്കെ ഉയരുന്ന വാർത്തകളും റിപ്പോർട്ടുകളുമാണ്. ഈ വർഷം ഇറങ്ങിയ മലയാള സിനിമകളിൽ സാമ്പത്തിക വിജയം മാത്രം നേടിയത് 10 സിനിമകൾക്ക് താഴെയാണ്. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് മലയാള സിനിമ കടന്ന് പോകുന്നത്. മറ്റ് അന്യഭാഷാ ചിത്രങ്ങൾക്ക്  വമ്പൻ വിജയം കേരളത്തിൽ തന്നെ ഉണ്ടാകുമ്പോൾ മലയാള സിനിമയെ സ്നേഹിക്കാനും തീയേറ്ററിൽ സ്വീകരിക്കാനും മലയാളികൾ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്ന വലിയ ചോദ്യത്തിന് ആസിഫ് അലി തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ്. സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആസിഫ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"എന്റെ കാൽ വയ്യാതായ സമയത്താണ് വിക്രം റിലീസ് ആകുന്നത്. സിനിമയ്ക്ക് എങ്ങും ഗംഭീരമായ അഭിപ്രായം നേടിയതായി അറിഞ്ഞ് തുടങ്ങിയപ്പോൾ എനിക്ക് സിനിമ കാണണമെന്ന് തോന്നി. ചില സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞ് ഞാൻ തീയേറ്ററിലേക്ക് പോയി. രണ്ട് സിനിമകൾ ഞാൻ അന്ന് കണ്ടു.. വിക്രവും ചാർളി 777. ഈ രണ്ട് സിനിമകളും തീയറ്ററിൽ നിറഞ്ഞ സദസ്സിൽ ഓടുകയാണ്. വീക്ക് ഡേ ആയിട്ട് കൂടിയും ഈ അന്യഭാഷാ ചിത്രങ്ങൾ കാണാൻ  ഒരുപാട് ആളുകളുണ്ട്. അതെ സമയം അപ്പുറത്ത് 3 മലയാള സിനിമകൾ ദയനീയമായ കാഴ്ചയാണ് ഞാൻ കണ്ടത്. ഈ സിനിമകൾ കാണാൻ ആൾ ഇല്ല. മിനിമം ആളുകൾ ഇല്ലെങ്കിൽ ഷോ തന്നെ ക്യാൻസൽ ചെയ്യുമെന്ന് തീയേറ്ററുകാർ പറയുന്ന അവസ്ഥ. 



ഞാൻ അങ്ങനെ ചിന്തിക്കുമ്പോൾ തീയേറ്ററിലേക്ക് ആള് കൊണ്ടുവരാൻ കഴിയുന്ന എലെമെന്റ്സ് ഉള്ള സിനിമകൾ നമ്മുടെ ഭാഗത്ത് നിന്ന് വരണം. ഞാൻ മനസിലാക്കിയ കാര്യം ഇപ്പോൾ ആളുകൾ തീയേറ്ററിൽ വന്ന് നമ്മുടെ സിനിമകൾ കാണുമ്പോൾ അവരുടെ ജീവിതവും  സിനിമയും തമ്മിൽ വ്യത്യാസമില്ല. അവർക്ക് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും കാര്യങ്ങളും അതെ പടി സ്‌ക്രീനിൽ കാണുന്നു.


 അവരുടെ ജീവിതങ്ങൾ അഭിനേതാക്കൾ വന്ന് അഭിനയിക്കുന്നു. നമ്മൾ ഈ പറയുന്ന റിയലിസ്റ്റിക് സിനിമകൾ ഉദാഹരണമാണ്. ഇപ്പോൾ ആളുകൾക്ക് വേണ്ടത് നമ്മൾ പണ്ട് തീയേറ്ററിൽ കണ്ടതുപോലെ ഉള്ള ഒരു ആഘോഷമാണ്. ഈ പ്രെഷറും തിരക്കും കഴിഞ്ഞ് അവർ തീയേറ്ററിലേക്ക് വരുമ്പോൾ അത് അവർക്ക് ഗുണമുണ്ടാകണമെന്ന് തോന്നുന്ന ഒരു ആഘോഷ ചിത്രങ്ങളാണ് ആളുകൾക്ക് വേണ്ടത്." - ആസിഫ് അലി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.