Vikram Movie : കമൽ ഹാസൻ ചിത്രം വിക്രം ഷിബു തമീൻസ് കേരളത്തിലെത്തിക്കും
Vikram Release : ചിത്രം ജൂൺ 3 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ചെന്നൈ : കമലഹാസൻ നായകനായി എത്തുന്ന ചിത്രം വിക്രമിന്റെ കേരളത്തിലെ വിതരണാവകാശം ഷിബു തമീൻസ് നേടി. ചിത്രത്തിൻറെ നിർമ്മാതാക്കൾ ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം. ബ്രഹ്മാണ്ഡ ചിത്രമായി ആർആർആറിന്റെ കേരളത്തിലെ വിതരണ അവകാശം നേടിയതും ഷിബു തമീൻസിന്റെ തമീൻസ് ഫിലിംസ് തന്നെയായിരുന്നു. ഫഹദ് ഫാസിലാണ് വിക്രമിന് വില്ലൻ കഥാപാത്രമായി എത്തുന്നതെന്നാണ് മലയാളി പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിക്കുന്നത്. ചിത്രം ജൂൺ 3 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ചിത്രത്തിന് ആഗോളതലത്തിൽ റിലീസ് ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. ചിത്രം ഇതിനോടകം തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വിക്രം. ചിത്രം മാർച്ച് 14 ന് റിലീസ് ചെയ്യുമെന്നാണ് മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി വെക്കുകയായിരുന്നു.
ALSO READ: Vikram : കമൽ ഹാസൻ ചിത്രം വിക്രമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; വില്ലനായി ഫഹദ് ഫാസിൽ
ചിത്രത്തിൽ കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കൂടാതെ മലയാളി താരങ്ങളായ നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ലോകേഷ് കനകരാജിന്റെ നാലാമത്തെ ചിത്രമാണ് വിക്രം. ഇതിന് മുമ്പ് സംവിധാനം ചെയ്‌ത മാനഗരം, കൈതി, മാസ്റ്റർ (Master) എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റായിരുന്നു.
കമൽ ഹാസന്റെ 1986 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ അതെ പേരാണ് ഈ ചിത്രത്തിനും എടുത്തിരിക്കുന്നത്. 25 വർഷങ്ങൾക്ക് മുമ്പ് മിസൈൽ ആക്രമണം തടഞ്ഞ റോ ഏജന്റിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് അഭ്യൂഹങ്ങൾ. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനാണ് ചിത്രം നിർമ്മിക്കുന്നത്. ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ ദർശനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ ടീസർ 2020 നവംബറിൽ റിലീസ് ചെയ്തിരുന്നു. പ്രേക്ഷകർക്ക് അതീവ പ്രതീക്ഷയാണ് ചിത്രത്തിന്റെ ടീസർ നൽകിയത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വിക്രം. അത് കൂടാതെ കമൽ ഹാസന്റെ 232-ാം ചിത്രമാണ് എന്ന പ്രത്യേകത കൂടി വിക്രമിനുണ്ട്. 1986ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ പുനർനിർമ്മാണമാണോ ഈ ചിത്രം എന്നാണത് ഇനിയും വ്യക്തമാക്കിയിട്ടില്ല. 1986 ലെ ചിത്രത്തിൽ സത്യരാജ്, കമൽഹാസൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...