Chennai : വിക്രം (Vikram) കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മഹാൻ (Mahaan) ഒടിടി പ്ലാറ്റ്‌ഫോമിൽ (OTT Platform) റിലീസ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. ചിത്രത്തിൻറെ അണിയറ പ്രവർത്തകർ റിലീസിനെ കുറിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ചർച്ച ചെയ്ത് വരികെയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി വിക്രമിന്റെ മകൻ ധ്രുവ് വിക്രവും എത്തുന്നുണ്ട്. വിക്രമിന്റെ സിനിമ ജീവിതത്തിലെ 60 മത് ചിത്രമാണ് മഹാൻ. വിക്രമും മകൻ ധ്രുവ് വിക്രവും  ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി മഹാനുണ്ട്. സിമ്രാൻ, ബോബി സിംഹ, സനന്ത് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 


ALSO READ: Vikram Movie Mahaan : വിക്രം - കാർത്തിക് സുബ്ബരാജ് ചിത്രത്തിൻറെ ടൈറ്റിൽ പുറത്ത് വിട്ടു; ടീസറും റിലീസ് ചെയ്‌തു


പ്രേക്ഷകർ വിക്രമിന്റെ 60 മത് ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മഹാന്റെ ഷൂട്ടിങ്ങിന് ഒപ്പം തന്നെ  മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ, അജയ് ജ്ഞാനമുത്തുവിന്റെ കോബ്ര  എന്നെ ചിത്രങ്ങളിലും വിക്രം അഭിനയിച്ച് വരികെയാണ്. ഫാന്റസി ഡ്രാമ ചിത്രമായ പൊന്നിയിൻ സെൽവന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായി.


ALSO READ: Padmini Movie: കുഞ്ചാക്കോ ബോബൻ IN&AS പദ്മിനി, സംവിധാനം സെന്ന ഹെഗ്ഡേ


പോണ്ടിച്ചേരിയിലാണ് പൊന്നിയിൻ സെൽവന്റെ  ഷൂട്ടിംഗ് പ്രധാനമായും പുരോഗമിക്കുന്നത്. വിക്രം, ഐശ്വര്യ റായ് ബച്ചൻ, കാർത്തി, ജയമരം രവി, പ്രകാശ് രാജ് എന്നീവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ALSO READ: Kanakam Kaamini Kalaham| പ്രേക്ഷകരെ ചിരിപ്പിക്കാൻ കനകം കാമിനി കലഹം ഇന്ന് അര്‍ധരാത്രി മുതല്‍


അജയ് ജ്ഞാനമുത്തുവിന്റെ കോബ്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊൽക്കത്തയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. വിക്രമിനെ കൂടാതെ ശ്രീനിധി ഷെട്ടി, ഇർഫാൻ പത്താൻ, മിയ ജോർജ്, കെഎസ് രവികുമാർ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. മാരി സെൽവരാജിന്റെ മറ്റൊരു ചിത്രത്തിലും വിക്രം എത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.