കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രം വിക്രമിന്റെ ഡിജിറ്റൽ അവകാശങ്ങൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ നേടിയിരുന്നു. 100 കോടി രൂപയ്ക്കാണ്  ഹോട്ട്സ്റ്റാർ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത്. ചിത്രം ജൂലൈ 8 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂൺ 3 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് വിക്രം. തീയേറ്ററുകളിൽ വളരെ മികച്ച അഭിപ്രായം തന്നെ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ചിത്രം റിലീസ് ചെയ്ത രണ്ടാഴ്ചക്കുള്ളിൽ തമിഴ് നാട്ടിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കാനും ചിത്രത്തിന് കഴിഞ്ഞിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം ഇറങ്ങി ആദ്യ ആഴ്ചയിൽ തന്നെ വിക്രം ബോക്സ് ഓഫീസിൽ 164 കോടി സ്വന്തമാക്കി. രണ്ടാമത്തെ ആഴ്ചയിലേക്കെത്തുമ്പോൾ കളക്ഷനിൽ 57 ശതമാനം ഇടവ് നേരിട്ടെങ്കിലും 71.5 കോടി നേടി മാസ്റ്ററിനെ മറികടന്ന് തമിഴ് ചിത്രങ്ങൾ വിക്രം റിക്കോർഡ് ഇട്ടിരിക്കുന്നത്. തമിഴ് നാട്ടിൽ ഇതുവരെ 142.25 കോടിയാണ് വിക്രത്തിന്റെ കളക്ഷൻ. നേരത്തെ വിജയ് ചിത്രം മാസ്റ്റേഴ്സായിരുന്നു തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കോളിവുഡ് സിനിമ. മാസ്റ്റേഴ്സും സംവിധാനം ചെയ്തത് വിക്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് തന്നെയായിരുന്നു. അത് മറികടന്നിരിക്കുകയാണ് രണ്ടാമത്തെ ആഴ്ചയിൽ 44.25 കോടിയാണ് വിക്രം തമിഴ് നാട്ടിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്.


ALSO READ: Vikram Review: ഒരു ഫാൻ ബോയ് വേറെ എന്ത് ചെയ്യണം; ഉലകനായകൻ രോമാഞ്ചം; ഇത് ഒരു ലോകേഷ് മഹാസംഭവം


 പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വിക്രം. ചിത്രത്തിൽ കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ എന്നിവരെ കൂടാതെ മലയാളി താരങ്ങളായ നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ലോകേഷ് കനകരാജിന്റെ നാലാമത്തെ ചിത്രമാണ് വിക്രം. ഇതിന് മുമ്പ് സംവിധാനം ചെയ്‌ത മാനഗരം, കൈതി, മാസ്റ്റർസ് എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റായിരുന്നു. 


എന്താണോ ഒരു ഫാൻ ബോയിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചത് അതിന്റെ അളവിൽ ഒട്ടും ചോരാതെ ലോകേഷ് പ്രേക്ഷകർക്ക് തന്നപ്പോൾ കിട്ടിയത് ഉലകനായകന്റെ ഗംഭീര മടങ്ങിവരവാണെന്നായിരുന്നു സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായം. വരുന്ന ഓരോ കഥാപാത്രങ്ങൾക്കും പെർഫോം ചെയ്യാനുള്ള സ്‌പേസ് തിരക്കഥയിൽ തന്നെ ഒരുക്കിയിട്ടുണ്ട്. അതാണ് ലോകേഷ് എന്ന സംവിധായകന്റെ വിജയം.


ഫഹദ് ഫാസിലിനും വിജയ് സേതുപതിക്കും തുല്യമായ സ്‌ക്രീൻ പ്രെസെൻസ് കൊടുത്ത് എങ്ങനെ കെട്ടുറപ്പുള്ള തിരക്കഥ ഉണ്ടാക്കാമോ അങ്ങനെയുള്ള തലത്തിലേക്ക് ലോകേഷ് എഴുതിവെച്ചിട്ടുണ്ട്. അൻബറിവിന്റെ സ്റ്റണ്ട് രംഗങ്ങൾ കൂടെ അനിരുദിന്റെ മ്യൂസിക് കൂടി ആകുമ്പോൾ തീയേറ്ററിൽ എഡ്ജ് ഓഫ് ദി സീറ്റ് എക്സ്പീരിയൻസ് തന്നെ ഒരുക്കിവെച്ചിട്ടുണ്ട്. കൃത്യമായി ക്യാരക്ടേഴ്‌സിനെ വളർത്തിക്കൊണ്ടുവന്ന് ഇനി നിങ്ങൾ അങ്ങ് തകർക്ക് എന്ന് പറഞ്ഞുകൊണ്ടാണ് ലോകേഷ് ട്രീറ്റ് ചെയ്തിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.