ബോക്സോഫീസ് തേരോട്ടം തുടർന്ന് കമൽഹാസൻ  ചിത്രം   വിക്രം, അഞ്ച്  ദിവസം  പിന്നിട്ടപ്പോൾ  200 കോടിയാണ് ചിത്രം ആകെ നേടിയത്.വിജയ് സേതുപതി,ഫഹദ് ഫാസിൽ, സൂര്യ, ചെമ്പൻ വിനോദ് ,കാളിദാസ് ജയറാം   എന്നിവരും കമലിനൊപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ബോക്സോഫീസ് വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് കമൽ  വിക്രം സിവിധായകൻ  ലോകേഷ് കനകരാജിന് പുതിയ കാർ സമ്മാനമായി നൽകിയിരുന്നു. കമൽ ഹാസന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാണ് വിക്രം.200 കോടി കളക്ഷൻ നേടുന്ന ആദ്യ കമൽ ചിത്രം കൂടിയായി മാറി  വിക്രം.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് ദിവസം കൊണ്ട ചിത്രം  150 കോടി എന്ന റെക്കോർഡ് മറികടന്നിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടി കോളിവുഡിൽ നിന്നുള്ള  പാൻഡമിക് ഹിറ്റായി മാറിയിരിക്കുകയാണ് വിക്രം. ഏകദേശം ഒരു പതിറ്റാണ്ടോളമായി തമിഴ് സിനിമ ലോകം കണ്ടിട്ടില്ലാത്ത വലിയ കോളിളക്കമാണ് ചിത്രം കോളിവുഡിൽ സൃഷ്ച്ടിച്ചിരിക്കുന്നത്. 2010 ൽ ശങ്കർ ചിത്രം യന്തിരനു ലഭിച്ച ജനപ്രീതി ഒരു പതിറ്റാണ്ടിന് ശേഷം ലഭിക്കുന്ന സിനിമ വിക്രമാണെന്നാണ്  സിനിമ നിരൂപകരുടേയും അഭിപ്രായം.ഏറെ ഹൈപ്പുകളോടെ അടുത്തകാലത്തായി റിലീസായ ചില  സൂപ്പർസ്റ്റാർ തമിഴ് ചിത്രങ്ങളും പ്രേക്ഷകർക്ക് നിരാശയാണ് സമ്മാനിച്ചത്.

Read Also: Gold Smuggling Case : മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി ഭയക്കുന്നതെന്തിന്? കെ.സുധാകരന്‍ എംപി


ഇതിന് ശേഷം തമിഴ് സിനിമ ലോകം ഉണർന്നത് വിക്രത്തിന്റെ വരവോടെയാണ് എന്ന് സിനിമ ആസ്വാദകരും പറയുന്നു. നിലവിൽ ചിത്രം കേരളത്തിൽ ഏറ്റവു കൂടുതൽ കളക്ഷൻ നേടിയ കോളിവുഡ് സിനിമയാണ്. റെക്കോർഡ് കളക്ഷൻ ഉടൻ തന്നെ ഇരട്ടിയാകാനും സാധ്യതയുണ്ട്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രം വലിയ വിജയം നേടി കുതിക്കുകയാണ്.  ഇന്ത്യൻ ഗവൺമെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ബ്ലാക്ക്സ് സ്ക്വാഡിന്റെ ഏജന്റായി കമൽ തിരികെയെത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.


വിജയ് സേതുപതി മയക്കുമരുന്ന് രാജാവായി പകർന്നാട്ടം നടത്തുമ്പോൾ  ഫഹദ് ഫാസിൽ  പോലീസ് ഉദ്യോഗസ്ഥനായും ചിത്രത്തിലെത്തുന്നു. കഴിഞ്ഞ ദിവസമാണ് സംവിധായകൻ ലോകേഷ് കനകരാജിന് കമൽ ലെക്സസ് കാർ സമ്മാനമായി നൽകിയത്.''താങ്ക്യൂ സോ മച്ച് ആണ്ടവരെ ''എന്ന് കുറിച്ചു കൊണ്ട് ലോകേഷ് കനകരാജ് തന്നെയാണ് തന്റെ സന്തോഷം  ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കു വെച്ചത്.മയക്കുമരുന്ന് മാഫിയയുടെ തലവനായി സൂര്യയും  സിനിമയിൽ അതിഥി വേഷത്തിലെത്തിയിരുന്നു. 

Read Also: Swapna Suresh : സ്വപ്ന സുരേഷിനെതിരെ കേസെടുത്തു; കെ.ടി.ജലീലിൻ്റെ പരാതിയിലാണ് നടപടി


ചിത്രം വമ്പൻ ഹിറ്റായതോടെ സന്തോഷ സൂചകമായി നേരിട്ടെത്തി ആഡംബര വാച്ച് നിർമ്മാതാക്കളായ റോളക്സിന്റെ ഒരു വാച്ച് സൂര്യക്ക്  കമൽ സമ്മാനിച്ചിരുന്നു. അതിഥി താരമായിട്ടാണ് സിനിമയിലെത്തിയതെങ്കിലും മികവാർന്ന പ്രകടനം  കുറഞ്ഞ സമയം കൊണ്ട് കാഴ്ച വെക്കാൻ സൂര്യക്കായി.സിനമയുടെ ഗംഭീര വിജയത്തിന് ശേഷം വിജയത്തിന് നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോയിലൂടെ വിക്രത്തിന്റെ രാണ്ടാം ഭാഗത്തിൽ ഒരു മുഴ നീള കഥാപാത്രം  സൂര്യക്ക് ഉണ്ടാകുമെന്നും കമൽ ഹാസൻ അറിയിച്ചിരുന്നു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.