Vikram Vedha Trailer : വിക്രം വേദയുടെ ട്രെയ്ലറെത്തി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
തമിഴിൽ വിക്രം വേദ സംവിധാനം ചെയ്ത പുഷകർ - ഗായത്രി എന്നിവർ തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 30 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും.
സൈഫ് അലി ഖാനും ഹൃതിക് റോഷനും കേന്ദ്ര കഥാപത്രങ്ങളായി എത്തുന്ന ചിത്രം വിക്രം വേദയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ തമിഴ് ഹിറ്റ് ചിത്രം വിക്രം വേദയുടെ ഹിന്ദി പതിപ്പാണിത്. ചിത്രത്തിൻറെ ട്രെയ്‌ലർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രത്തിൽ വിജയ് സേതുപതിക്ക് പകരം ഹൃതിക് റോഷനും മാധവന് പകരം സൈഫ് അലി ഖാനുമാണ് എത്തുന്നത് . തമിഴിൽ വിക്രം വേദ സംവിധാനം ചെയ്ത പുഷകർ - ഗായത്രി എന്നിവർ തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 30 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ വിശേഷങ്ങൾ എല്ലാം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയതും പുഷകറും ഗായത്രിയും ചേർന്നാണ്. . ഇവരുടെ ആദ്യ സംവിധാന സംരംഭമായിരുന്നു വിക്രം വേദ. വിക്രം വേദയുടെ തമിഴ് പതിപ്പിൽ വിജയ് സേതുപതി അഭിനയിച്ച ഗുണ്ട തലവന്റെ വേഷത്തിലാണ് ഋത്വിക് റോഷൻ എത്തുന്നത്. വേദയെ പിടികൂടാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷം തമിഴിൽ അഭിനയിച്ച് ഫലിപ്പിച്ചത് മാധവനായിരുന്നു. ഹിന്ദി പതിപ്പിൽ മാധവന് പകരമായി ആണ് സൈഫ് അലി ഖാൻ എത്തുന്നത്.
വൈനോട്ട് സ്റ്റുഡിയോ, റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, പ്ലാൻ സി സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ എസ് ശശികാന്ത്, ചക്രവര്‍ത്തി രാമചന്ദ്ര, ഭുഷൻ കുമാര്‍ എന്നിവർ ചേർന്നാണ് ഹിന്ദി പതിപ്പ് നിർമ്മിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് കഴിഞ്ഞ വര്ഷം തന്നെ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് രോഗബാധയെ തുടർന്ന് ഷൂട്ടിങ് വൈകുകയായിരുന്നു. ചിത്രത്തിൽ രാധിക ആംപ്‍തെയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.
ഷരിബ് ഹാഷ്‍മി, രോഹിത് സറഫ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വൈ നോട്ട് സ്റുഡിയോസിന്റെ ബാനറിൽ എസ് ശശികാന്ത് നിർമ്മിച്ച തമിഴ് ചിത്രമായിരുന്നു വിക്രം വേദ. ചിത്രത്തിലെ അഭിനയത്തിന് മാധവനും വിജയ് സേതുപതിയും വൻ പ്രശംസ പിടിച്ച് പറ്റിയിരുന്നു. മാധവനെയും വിജയ് സേതു പതിയെയും കൂടാതെ ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്ത് കുമാര്‍ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...