വിക്രാന്ത് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'സ്പാർക്ക് ലൈഫ്'ട്രെയിലർ റിലീസായി. മെഹ്‌റീൻ പിർസാദയും രുഷ്കർ ദിലോണും ചിത്രത്തിൽ നായികമാരായി എത്തുന്നു. ഡീപ് ഫ്രോഗ് പ്രൊഡക്ഷൻസിന്റെ ചിത്രത്തിന് വിക്രാന്ത് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. 'ഹൃദയം', 'ഖുഷി' എന്നീ ചിത്രങ്ങൾക്ക് ഗാനങ്ങൾ ഒരുക്കിയ ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ ഗുരു സോമസുന്ദരം വില്ലനായി എത്തുന്നു. ഡീഫ് ഫ്രോഗ് പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിരുന്നു. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ് അണിയറപ്രവർത്തകർ. ഏറ്റവും ഒടുവിൽ റിലീസായ ടീസറിൽ പ്രണയവും ഇമോഷൻസും ചേർന്ന് ആക്ഷൻ രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


അശോക് കുമാറാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രം നവംബർ 17ന് ലോകമെമ്പാടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഒരു മുഴുനീള ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നാസർ, സുഹാസിനി മണിരത്നം, വെണ്ണല കിഷോർ, സത്യ, ബ്രഹ്‌മാജി, ശ്രീകാന്ത് അയ്യങ്കാർ, ചമ്മക് ചന്ദ്ര, അന്നപൂർണമ്മ, രാജ രവീന്ദ്ര തുടങ്ങിയ താരനിരയും ചിത്രത്തിലെത്തുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നത്. പിആർഒ: ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.