അഭിമുഖങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച നടനാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ സിനിമ കാണാത്തവർ പോലും അദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണും. തന്റെ ജീവിതത്തെ കുറിച്ചും വീട്ടുകാരെക്കുറിച്ചുമെല്ലാം വളരെ രസകരമായി പറയുന്ന ധ്യാനിന്റെ വീഡിയോകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് ട്രന്റിങ്ങിൽ എത്താറുള്ളത്. യാതൊരു വിധത്തിലുള്ള താര ജാ‍ഡയുമില്ലാതെയുള്ള ധ്യാനിന്റെ സംസാരം എല്ലാവർക്കും വളരെ ഇഷ്ടമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇപ്പോഴിതാ ധ്യാൻ നൽകുന്ന ചില അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടം വരാറുണ്ടെന്ന് അമ്മ വിമല. കുട്ടിക്കാലത്ത് വിനീതിനെക്കാൾ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ധ്യാനെന്നും അവൻ പറയുന്ന പല കാര്യങ്ങളും ആളുകൾ തമാശയായിട്ടാണ് എടുക്കാരുള്ളതെങ്കിലും ചില അഭിമുഖങ്ങൾ അത്ര സുഖകരമായി തോന്നാത്തതുകൊണ്ട് താൻ കാണാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.  മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിമല. 


വിമലയുടെ വാക്കുകൾ 


"ധ്യാൻ നൽകുന്ന അഭിമുഖങ്ങൾ കാണാറുണ്ട്. ചിലതൊക്കെ വളരെ ഇഷ്ടമാണ്. എന്നാൽ ചിലത് കാണുമ്പോൾ എനിക്ക് വിശമം തോന്നും. അതുകൊണ്ട് അത്തരത്തിൽ ഉള്ളവ കാണാറില്ല. ശ്രീനിവാസൻ ചേട്ടൻ ആശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ പൊറോട്ട വാങ്ങി കഴിച്ചുവെന്ന് അവൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. അത് അവൻ തമാശ പറഞ്ഞതാണ്.


പണ്ടുമുതലേ പൊറോട്ട വീട്ടിൽ കയറ്റില്ല. അങ്ങനെ മോശം സാധനം കഴിക്കാൻ ഞാൻ പിന്തുണ കൊടുക്കില്ല. മൈദ കൊണ്ടുണ്ടാക്കുന്നതല്ലേ, ഒരു പൊറോട്ട കഴിച്ചാൽ പത്തു ഗ്ലാസ് വെള്ളം കുടിച്ചാലേ വയറു ശരിയാകൂ. അതുകൊണ്ട് ഞാൻ അത് കഴിക്കരുതെന്നാണ് പറയുന്നത്. പുറത്തു പോകുമ്പോൾ വല്ലപ്പോഴും ഒരു പൊറോട്ട കഴിച്ചാലായി. ഒരു പക്ഷെ ധ്യാൻ അമ്മയ്ക്ക് എന്താ വേണ്ടതെന്ന് ചോദിച്ചപ്പോൾ ഒരു പൊറോട്ടയെന്നു പറഞ്ഞുകാണും, അതാണ് അവൻ അവിടെ പറഞ്ഞത്.


പിന്നെ പറയുന്നത് അവൻ ആയതിനാൽ ആളുകൾ അത് ലെവലിൽ തമാശയായി മാത്രമേ എടുക്കാറുള്ളു. കുട്ടിക്കാലത്ത് വിനീതിനേക്കാൾ പഠിക്കാൻ മിടുക്കനായിരുന്നു അവൻ. അച്ഛൻ തന്നെ അവനൊരു സമ്മാനം വാങ്ങിക്കൊടുക്കുന്ന ഫോട്ടോയുണ്ട്. ആ സമയത്ത് വിനീതിന് മാപ്പിള പാട്ടിന് സ്കൂൾ യൂത്ത്ഫെസ്റ്റിവലിൽ സ്റ്റേറ്റ് പ്രൈസ് കിട്ടിയിരുന്നു. അച്ഛൻ തന്നെയാണ് രണ്ടുപേർക്കും അവാർഡ് നൽകിയത്.’’ വിമല ശ്രീനിവാസന്റെ വാക്കുകൾ.


അതേസമയം ധ്യാൻ ഏത് കാര്യത്തെക്കുറിച്ച് പറഞ്ഞതാണ് വിഷമമുണ്ടാക്കിയതെന്ന് വിമല വ്യക്തമാക്കിയിട്ടില്ല. ധ്യാൻ ശ്രീനിവാസൻ ബിഹൈന്ഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു അച്ഛൻ പൊറോട്ട വിരോധിയാണെന്നും വീട്ടിൽ അത് കയറ്റില്ല. അതുകൊണ്ട് അച്ഛന്റെ കൂടെ വരുമ്പോൾ അമ്മ അത് കഴിക്കാറില്ല. അങ്ങനെ അച്ഛൻ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് എന്താണ് കഴിക്കാൻ വേണ്ടതെന്ന് ചോദിച്ചപ്പോൾ അമ്മ പൊറോട്ട വാങ്ങാൻ പറഞ്ഞെന്നും ഇപ്പോഴൊക്കെയല്ലെ കഴിക്കാൻ പറ്റുകയുള്ളു എന്നും പറഞ്ഞതായി ധ്യാൻ പറഞ്ഞു.


വളരെ രസകരമായി ധ്യാൻ പറഞ്ഞ ഈ കാര്യങ്ങൾ വളരെ പെട്ടെന്നു തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതിനു മുമ്പ് വിനീത് ശ്രീനിവാസനും ധ്യാനിന്റെ അഭിമുഖത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിച്ചത് അവൻ പറയുന്ന എല്ലാമൊന്നും സത്യമെല്ലന്നായിരുന്നു. ചിലതൊക്കെ അവൻ തമാശയാക്കാൻ പറയുന്നതെന്നും പറഞ്ഞു. തന്റെ ഇന്റർവ്യൂകളിൽ ഉടനീളം ധ്യാൻ അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചും വിനീതിനെകികുറിച്ചുമാണ് അതികവും സംസാരിക്കാറുള്ളത്. ഇപ്പോൾ മകളുടെ കുറുമ്പും ഭാര്യയെക്കുറിച്ചുമെല്ലാം സംസാരിക്കാറുണ്ട്. എല്ലാം തന്നെ വളരെ ലാഘവത്തോടെയാണ് വിനീത് സമീപിക്കുന്നതും പ്രതികരിക്കുന്നതും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.