ആർക്കും പിടികൊടുക്കാത്ത സ്വാഭാവമുള്ള സോമൻ എന്ന യുവാവിന്റെ വിവാഹവും അതിന് അനുബന്ധമായി നടക്കുന്ന സംഭവങ്ങളുമാണ് വിനയ് ഫോർട്ടിനെ നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന 'സോമന്റെ കൃതാവ്'എന്ന ചിത്രം. ഒക്ടോബർ 6 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കംപ്ലീറ്റ് കോമഡി എൻറർടെയ്‌നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കുട്ടനാട്ടുകാരനായ കൃഷി ഓഫീസറുടെ വേഷത്തിലാണ് വിനയ് ഫോർട്ട് എത്തുന്നത്.സോമൻ എന്ന യുവാവിന്റെ വിവാഹവും അതിന് അനുബന്ധമായി നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തിന്റെ പേര് 'ഭാരതം' എന്നാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ ടീസറിലെ  'ഇന്ത്യ ' പ്രയോഗംവൈറലായിരുന്നു. മകളെ സ്‌കൂളിൽ ചേർക്കാൻ കൊണ്ടു പോകുന്ന സോമനും ഭാര്യയും പ്രധാനാധ്യാപകനുമായി നടത്തുന്ന സംഭാഷണമാണ് ടീസറിൽ.വാട്ട് ഈസ് യുവർ നെയിം ? 'ഐ ആം ഇന്ത്യ'. ഞാൻ പറഞ്ഞില്ലേ സമയത്ത് സ്‌കൂളിൽ ചേർത്തില്ലെങ്കിൽ വരുന്ന പ്രശ്‌നം കണ്ടല്ലോ?. സ്വന്തം പേര് ചോദിച്ചാൽ രാജ്യത്തിന്റെ പേരാ പറയുക? 'നോ സർ, മൈ നെയിം ഈസ് ഇന്ത്യ.. ' എന്നാണ് ടീസറിൽ കുട്ടി ഹെഡ്മാസ്റ്ററോട് പറയുന്നത്.


ALSO READ: ടോവിനോ ചിത്രം നടികർ തിലകത്തിന്റെ രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം


കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. രോഹിത് നാരായണൻ ആണ് സംവിധാനം.തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി. നായർ എന്നിവർക്കൊപ്പം ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തിൽ പങ്കെടുപ്പിച്ചവരിൽ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം,രാഗം മൂവീസ്സ് രാജു മല്ല്യത്ത് ആണ് ചിത്രം നിർമിക്കുന്നത്.'ഉണ്ട', 'സൂപ്പർ ശരണ്യ' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഛായാഗ്രാഹണം നിർവഹിച്ച സുജിത്ത് പുരുഷൻ ആണ് ഛായാഗ്രാഹണം. രഞ്ജിത്ത് കെ. ഹരിദാസ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു.


സംഗീതം പി.എസ്. ജയഹരി, എഡിറ്റർ ബിജീഷ് ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത്, കല അനീഷ് ഗോപാൽ, മേക്കപ്പ് ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം അനിൽ ചെമ്പൂർ, സ്റ്റിൽസ് രാഹുൽ എം. സത്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ റ്റൈറ്റസ് അലക്‌സാണ്ടർ, അസോഷ്യേറ്റ് ഡയറക്ടർ റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ പ്രശോഭ് ബാലൻ, പ്രദീപ് രാജ്, സുഖിൽ സാഗ്, അസോസിയേറ്റ് ക്യാമറമാൻ ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അനിൽ നമ്പ്യാർ, ബർണാഡ് തോമസ്, പിആർഒ എ.എസ്. ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.