മലയാളികൾക്ക് പുതിയ ഹിറ്റ് സമ്മാനിക്കാനൊരുങ്ങി വിനീത് ശ്രീനിവാസൻ. നോലിമിറ്റ് ഫിലിംസിന്റെ ബാനറിൽ അജയൻ ഇ നിർമിച്ച്  പപ്പൻ ടി നമ്പ്യാർ സംവിധാനം ചെയ്യുന്ന "വയസ്സെത്രയായി?മുപ്പത്തി..." എന്ന ചിത്രത്തിലാണ് വിനീത് ശ്രീനിവാസൻ ആലപിച്ച പുതിയ ഗാനം. പീസ് എന്ന ചിത്രം സംവിധാനം ചെയ്ത സൻഫീർ കെ, സംഗീത സംവിധാന- ഗാന രചനാ രംഗത്തേക്ക് കാലെടുത്തുവയ്ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സരിഗമ തങ്ങളുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഷിജു യു സി- ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: തിയേറ്ററുകൾ ഇളക്കി മറിക്കാൻ പ്രഭുദേവ; 'പേട്ടറാപ്പ്' ചിത്രീകരണം പൂർത്തിയായി


ഉത്തര മലബാർ കേന്ദ്രീകരിച്ചൊരു കുടുംബ ചിത്രമായിരിക്കും "വയസ്സെത്രയായി? മുപ്പത്തി..."എന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. പ്രശാന്ത് മുരളി നായകനാകുന്ന ചിത്രം  മാർച്ച് 28 ന് തിയേറ്ററുകളിലെത്തും. പ്രശാന്ത് മുരളിയോടൊപ്പം , ചിത്ര നായർ, ഷിജു യു സി, സാവിത്രി ശ്രീധരൻ, രമ്യ സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മഞ്ജു പത്രോസ്, ഉണ്ണിരാജ, അരിസ്റ്റോ സുരേഷ്, യു സി നാരായണി, ജയകുമാർ, നിർമൽ പാലാഴി, പ്രദീപ് ബാലൻ,  തുടങ്ങി നിരവധി പേരും അണിനിരക്കുന്നു. ഷമീർ ജിബ്രാൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരൻ സൻഫീർ എന്നിവരാണ്.  വരികൾ എഴുതിയിരിക്കുന്നത് കൈതപ്രവും സൻഫീറും. ഫസ്റ്റ് ലവ് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. പി ആർ ഒ  എം കെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.