ആദ്യമായി പ്രിയതമനൊപ്പം സിനിമയിൽ പാടിയതിന്റെ സന്തോഷത്തിലാണ് ദിവ്യ വിനീത്. ഷാൻ റഹ്‌മാൻറെ ഈണത്തിൽ വരവായ് നീ എന്നു തുടങ്ങുന്ന ഗാനമാണ് ദിവ്യ പാടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിലൂടെയാണ് വിനീതിനൊപ്പം ദിവ്യയുടെ പുതിയ കാൽവെപ്പ്. സിനിമാലോകം ഏറെ അഭിമാനത്തോടെയാണ് ദിവ്യയെ വരവേറ്റിരിക്കുന്നത്. താരകുടുംബത്തിൽ നിന്നും പുതിയൊരു താരോദയം എന്നു വേണം പറയാൻ.


ALSO READ: Aarattu Movie : പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേ ഒരു ലക്ഷ്യം, സ്വയം പര്യാപ്തതയാണ് വേണ്ടത് ; കട്ടയ്ക്ക് കൂടെയുണ്ടെന്ന് Mohanlal ന്റെ നെയ്യാറ്റിൻകര ഗോപൻ


 ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയ വഴി നിവിൻപോളിയാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ സണ്ണി വെയ്ന്റെ ഭാര്യയും നർത്തകിയുമായ രഞ്ജിനി മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ ജോഡിയായി അഭിനയിച്ചിരുന്നു. അത്തരത്തിലൊരു താര ജോഡി കൂട്ടുകെട്ടാണ് സാറാസ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ പ്രേക്ഷകർ ആസ്വദിക്കാൻ പോകുന്നത്.


ALSO READ: Allu Arjun's Pushpa : അല്ലു അർജുന്റെ പുഷ്പയുടെ ഷൂട്ടിങ് ഉടൻ പുനരാരംഭിക്കും


ആമസോൺ പ്രൈമിലൂടെ ജൂലൈ 5നാണ് സാറാസ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. കോവിഡ് മാനദണ്ഢങ്ങൾ പാലിച്ച് വലിയ കാൻവാസിലെടുത്ത ഒരു ചെറിയ ചിത്രമാണിത്. അന്നാ ബെൻ, സണ്ണി വെയ്ൻ, വിനീത് ശ്രീനിവാസൻ, മല്ലികാ സുകുമാരൻ, സിദ്ദിഖ്, അജുവർഗീസ്, സിജു വിൽസൺ തുടങ്ങി മികച്ച താരനിരയാണ് ചിത്രത്തിലുളളത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.