Mammootty: ഇത് വെറും `പുലി`യല്ല ഒരു സിംഹം!!! വൈറലായി മമ്മൂട്ടിയുടെ കടുവാ ദിന ഫേസ്ബുക്ക് പോസ്റ്റ്
Viral News: സിനിമ മേഖലയിലെ സിംഹമായ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ലോക കടുവാ ദിനത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇന്ന് (ജൂലൈ 29) ലോക കടുവ ദിനമാണ്. ഭൂമിയുടെ ആവാസ വ്യവസ്ഥ നിലനിർത്തുന്നതിൽ പങ്കുവഹിക്കുന്ന കടുവകളെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഓർമ്മപ്പെടുത്തുന്ന ഒരു ദിനം കൂടിയാണ് ഇന്ന്. എന്നാൽ ഈ കടുവ ദിനത്തിൽ വൈറലാകുന്നത് ഒരു സിംഹമാണ്. എന്താണ് അങ്ങനെ എന്നായിരിക്കും അല്ലേ നിങ്ങൾ ചിന്തിക്കുന്നത്. അതെ മലയാളിയുടെ, സിനിമ മേഖലയിലെ സിംഹമായ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഈ ദിവസം വൈറലായിക്കൊണ്ടിരിക്കുന്നത്.
'ഹാപ്പി ടൈഗർ ഡേ' എന്ന ക്യാപ്ഷനും തന്റെ ഒരു കലക്കൻ ഫോട്ടോയും പങ്കുവെച്ച് കൊണ്ടാണ് മമ്മൂട്ടി ശ്രദ്ധ നേടുന്നത്. പോസ്റ്റ് ഇട്ട് മണിക്കൂറുകൾക്കുള്ളിൽ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് തങ്ങളുടെ മമ്മൂക്കയുടെ പുതിയ ഫോട്ടോ. കൂളിംഗ് ഗ്ലാസും വെച്ച് നല്ല സ്റ്റൈലിഷായി നിൽക്കുന്ന മമ്മൂട്ടിയെ കാണാൻ തന്നെ അടിപൊളിയാണെന്നാണ് ആരാധകർ പറയുന്നത്. ഈ പ്രായത്തിലും ഇത്ര സ്റ്റൈലിഷ് ആകാൻ മമ്മൂട്ടിയെ കഴിഞ്ഞെ ഉള്ളൂ മറ്റാരും.
ചിത്രത്തിന് ആരാധകരുടെ കമന്റ് വളരെ രസകരമാണ്. ഇത് വെറും 'പുലി'യല്ല ഒരു സിംഹം എന്നാണ് മമ്മൂട്ടിയുടെ ആരാധകർ കമന്റ് ചെയ്യുന്നത്. ഈ പോസ്റ്റ് മമ്മൂട്ടിയുടെ മൃഗയ സിനിമയെ കുറിച്ച് ഓർമ്മപ്പെടുത്തിയെന്നും ചിലർ പറയുന്നു.
ആരാധകരുടെ കമന്റുകൾ ഇങ്ങനെ:
> സിനിമ മേഖലയിലെ സിംഹം നിങ്ങളാണ് മമ്മൂക്ക!
> നിങ്ങൾ പുലി അല്ല സിംഹമാണ്...
> ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് മമ്മൂക്ക?
> ഒരു സിംഹത്തിൽ നിന്ന് കടുവ ദിന ആശംസകൾ
ഇങ്ങനെ നിരവധി കമന്റുകൾ മമ്മൂട്ടിയുടെ പോസ്റ്റിന് വന്നുകൊണ്ടേയിരിക്കുകയാണ്. ഇതിൽ ഏറ്റവും രസകരമായ മറ്റൊരു കമന്റ് ഇതാണ്, മോനെ ദുൽക്കറെ ആ ഫോൺ അങ്ങ് കൊടുത്തേക്ക്... ഒരിക്കൽ ദുൽഖർ പറഞ്ഞിരുന്നു, തന്റെ സിനിമ സംബന്ധിച്ച വിശേഷം വാപ്പച്ചിയുടെ ഫോൺ എടുത്ത് ഞാൻ തന്നെയാണ് പങ്കുവെച്ചതെന്ന്. കടുവാ ദിനത്തിലെ ഈ പോസ്റ്റും അത്തരത്തിൽ ദുൽഖർ പങ്കുവെച്ചതാണോ എന്നും ചിലർ സംശയിക്കുന്നുണ്ട്.
Also Read: Kaduva Movie : കടുവയെ വിടാതെ കുറുവച്ചൻ; ഒടിടി റിലീസ് തടയാൻ കോടതിയെ സമീപിച്ചു
2010ൽ സെന്റ് പീറ്റേഴ്‌സ്ബർഗ് ടൈഗർ സമ്മിറ്റിൽ വെച്ചാണ് കടുവകൾക്കായി ഒരു ദിനം എന്ന ആശയത്തിലേക്ക് എത്തുന്നത്. കടുവകൾ ഇന്ന് വംശനാശ ഭിഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുന്നവയാണ്. ഏഷ്യയിലാണ് ഇവയെ കൂടുതലായും കണ്ടുവരുന്നത്. മറ്റ് മൃഗങ്ങളെ വേട്ടയാടി ജീവിക്കുന്നവയാണ് കടുവകൾ. ഇവ ഭക്ഷണ ശൃംഖലയിൽ പ്രധാനിയാണ്. ബംഗാൾ കടുവ, സുമാത്രൻ കടുവ, സൈബീരിയൻ കടുവ, പേർഷ്യൻ കടുവ, ജാവൻ കടുവ തുടങ്ങി വിവിധയിനം കടുവകൾ ലോകത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...