കണ്ണൂർ: ഒരു ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് ഒരു നടൻ അപേക്ഷിച്ചാൽ എങ്ങനെയിരിക്കും. സംഭവം പിന്നെ ചർച്ചയാവും എന്ന് ഉറപ്പ്. അത്തരത്തിലൊരു കാര്യമാണ് കഴിഞ്ഞ ദിവസം കാസർകോടുണ്ടായത്.ഗവ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പതിനൊന്ന് പേർ മാത്രമാണ് അഭിമുഖത്തിന് എത്തിയത്. അതിനിടയിലാണ് നടൻ ഉണ്ണി രാജനും എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഓപ്പറേഷന്‍ ജാവ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനെ തിരിച്ചറിയാൻ അഭിമുഖത്തിനിരുന്നവർക്കും പ്രത്യേകം വിശദീകരണം വേണ്ടി വന്നില്ല.സ്കാവഞ്ചർ പോസ്റ്റ് ബ്രിട്ടീഷുകാരുടെ കാലത്ത് അവർ തന്നെ തയ്യാറാക്കിയതാണ്. ഇത് പിന്നീട് ടോയ്ലറ്റ് ക്ലീനർ എന്നാക്കി മാറ്റുകയായിരുന്നു.


ALSO READ: Vamanan Movie : ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലർ ചിത്രം; വാമനന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു


ജോലിയെ പറ്റി അറിഞ്ഞു തന്നെയാണോ എത്തിയതെന്നായിരുന്നു ഉണ്ണി രാജനോടുള്ള ആദ്യത്തെ ചോദ്യം. അതെയെന്ന് മറുപടി. സ്ഥിരമായ തൊഴിൽ സ്വപ്നമാണെന്നും സീരിയലിൽ നിന്നും കാര്യമായ വരുമാനം ലഭിക്കുന്നില്ലെന്നും ഉണ്ണി രാജൻ പറയുന്നു.


ALSO READ: UDAL Movie : വീണ്ടും നെഗറ്റീവ് റോളിൽ ഞെട്ടിപ്പിക്കാൻ ഇന്ദ്രൻസ് ; ത്രില്ലടിപ്പിച്ച് ഉടൽ സിനിമയുടെ ടീസർ


അടുത്തിടെ ജോലിക്കിടയിൽ വീണ് പരിക്കേറ്റതിനാല്‍ ഉണ്ണിരാജൻറെ ശരീരസ്ഥിതിയും മെച്ചമല്ല. ഭാര്യയും രണ്ടുകുട്ടികളുമുള്ളതിനാൽ വീട്ടിലെ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.  ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാനല്ലെങ്കിൽ മറ്റൊരാൾ ഇത് ചെയ്യേണ്ടതല്ലേ എന്നാണ് താരം പറയുന്നത്. അഭിമുഖത്തിന് ശേഷം ശനിയാഴ്ചയാണ് ഉണ്ണിരാജന് രജിസ്ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.