Maala Parvathi| മാല പാർവ്വതി മരിച്ചെന്ന് പ്രചാരണം, വാർത്തയോട് താരം പ്രതികരിക്കുന്നത്
മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല.
കൊച്ചി: നടി മാല പാർവ്വതി മരിച്ചെന്ന് വ്യാജ വാർത്ത. താരം തന്നെയാണ് തന്നെ പറ്റി പ്രചരിക്കുന്ന വാർത്ത ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ചത്. ഹൈദരാബാദിലെ കാസ്റ്റിങ്ങ് ഏജൻറാണ് തനിക്ക് വാർത്ത് അയച്ച് തന്നതെന്നതും ഇത് മൂലം തനിക്ക് വർക്കുകൾ നഷ്ടപ്പെട്ടെന്നും താരം പറയുന്നുണ്ട്.
മാല പാർവ്വതിയുടെ പോസ്റ്റിങ്ങനെ
മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല.പക്ഷേ, വർക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ.വാട്ട്സപ്പിൽ പ്രൊഫൈൽ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെൺകുട്ടി എന്നെ വിളിച്ചത്.രണ്ട് പരസ്യത്തിൻറെ ഓഡിഷൻ മിസ്സായി!
ആർ.ഐ.പി മാല പാർവ്വതി, മാല പാർവ്വതിയുടെ മരണ കാരണം, തുടങ്ങിയ തലക്കെട്ടുകളിലാണ് പല വെബ്സൈറ്റുകളിലും വാർത്ത പ്രചരിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻറെ രണ്ട്. വിഷ്ണു വിശാലിൻറെ എഫ്.ഐ.ആർ എന്നിവയാണ് ഏറ്റവും അവസാനമായി എത്തിയ മാല പാർവ്വതിയുടെ ചിത്രങ്ങൾ. മമ്മൂട്ടിയുടെ ഭീഷ്മ പർവ്വത്തിലും പാർവ്വതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ വേറെയും പല ചിത്രങ്ങൾ മാല പാർവ്വതിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...