കൊച്ചി: വീണ്ടും ചരിത്രം കുറിച്ച് സീ കേരളത്തിന്റെ ബസിംഗ ഫാമിലി ഫെസിറ്റിവൽ. ഒട്ടേറെ സാധാരണക്കാരുടെ ജീവിതം മാറ്റിമറിച്ച ഗോവിന്ദ് പത്മസൂര്യ അവതാരകനായ ഷോ, ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതം മാറ്റി മറിച്ചിരിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പതിനഞ്ചിലേറെ വർഷങ്ങളായി കൊച്ചി നെട്ടൂരിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു രമണി. എന്നാൽ, സർക്കാർ ഉത്തരവ് പ്രകാരം കാലയളവു കഴിഞ്ഞ തന്റെ 'ബട്ടർ ഫ്ലൈ' എന്ന ഓട്ടോ ഉപേക്ഷിക്കേണ്ടി വന്നതോടെ  ജീവിതം വഴിമുട്ടിനിൽക്കുകയായിരുന്നു ഈ വിവാഹമോചിത.  പലയിടങ്ങളിൽ നിന്ന് സാമ്പത്തിക സഹായം തേടിയെങ്കിലും നിരാശയായിരുന്നു ഫലം.


ഈ സാഹചര്യത്തിലാണ്‌ രാമണി ബസിംഗ എന്ന ഷോയിൽ മത്സരാർത്തിയായി എത്തുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് എത്തിയ മറ്റു 30 ഓട്ടോ ഡ്രൈവർമാർക്കൊപ്പമാണ് രമണി മത്സരിക്കുകയും വിജയം കൈവരിക്കുകയും ചെയ്തത്. ഷോയിലൂടെ സമ്മാനമായി ലഭിച്ച പുത്തൻ ഓട്ടോയ്ക്ക് ബസിംഗ എന്ന് പേരിടും എന്നാണ് രമണി പറയുന്നത്.


"ജീവിതത്തിൽ സീറോ ആയ എനിക്ക് ദൈവം തന്ന സമ്മാനമാണിത്. ഞാൻ ഈ വണ്ടിക്ക് ബസിംഗ എന്ന് പേരിടും," നിറകണ്ണുകളോടെ രമണി പറഞ്ഞു.അർതപ്പെട്ട കരങ്ങളിലേക്ക് തന്നെ ഈ സമ്മാനം എത്തിയതിൽ തങ്ങളും സന്തോഷത്തിലാണ് എന്ന് ബസിംഗ ടീമും പറയുന്നു.ഡിസംബർ 11 വൈകുന്നേരം 6.30 ന് ഈ സ്പെഷ്യൽ എപ്പിസോഡ് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.