അയാൾ സിംഹത്തിൻറെ മുന്നിൽപ്പെട്ടു; കടിച്ച് കൊല്ലും എന്ന കാര്യം ഉറപ്പ്-നരസിംഹത്തെ പറ്റി ഷാജി കൈലാസ്
പേര് പോലെ തന്നെ ചിത്രത്തിൻറെ ഇൻട്രോയിലും ക്യാരക്ടർ ഇൻട്രോയിലും നിറഞ്ഞ് നിന്നത് ഒരു സിംഹമാണ്
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു നരസിംഹം. 2000-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുത്ത മലയാള ചിത്രം കൂടിയായിരുന്നു ഇത്. മോഹൻലാൽ-ഷാജികൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ടിൽ ഇത്രയും മികച്ച മറ്റൊരു ഹിറ്റ് ഉണ്ടാവുമോ എന്ന് പോലും ആളുകൾ ഇപ്പോഴും കരുതുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണിത്.
പേര് പോലെ തന്നെ ചിത്രത്തിൻറെ ഇൻട്രോയിലും ക്യാരക്ടർ ഇൻട്രോയിലും നിറഞ്ഞ് നിന്നത് ഒരു സിംഹമാണ്. ജട വിടർത്തി പുഴക്കരയിലൂടെ കുതിച്ച് വരുന്ന സിംഹത്തിനൊപ്പമായിരുന്നു ചിത്രത്തിൽ മോഹൻലാലിൻറെ വരവ്. എന്നാൽ ഇത്തരത്തിൽ ചിത്രത്തിൽ എങ്ങനെയാണ് ഒരു സിംഹത്തിനെ കൊണ്ട് വന്നതെന്ന് പറയുകയാണ് ചിത്രത്തിൻറെ സംവിധായകൻ കൂടിയായ ഷാജി കൈലാസ്.
Also Read: Mammootty: ഇത് വെറും 'പുലി'യല്ല ഒരു സിംഹം!!! വൈറലായി മമ്മൂട്ടിയുടെ കടുവാ ദിന ഫേസ്ബുക്ക് പോസ്റ്റ്
ആ സിംഹം ഒറിജിനലായിരുന്നു. അത് പ്രവീൺ പരപ്പനങ്ങാടി എന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കൊണ്ട് വന്നതാണ്. സിംഹത്തിന് ഒരാടിൻറെ പകുതി കൊടുത്താൽ അത് മുഴുവൻ കഴിച്ചിട്ട് കിടന്ന് ഉറങ്ങും. തട്ടിയെഴുന്നേൽപ്പിച്ചാൽ പിന്നെ എണീക്കും പക്ഷെ ആരെയും ഒന്നും ചെയ്യില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ക്ലോസ് ഒക്കെ സ്റ്റെഡിക്യാമിൽ ഷൂട്ട് ചെയ്യുന്നത്.
അതിനിടയിൽ മണലിൽ സ്ലിപ്പായി സിംഹം കൈവിട്ട് പോയി. പിന്നെ വരുന്നത് അത് ക്യാമറയുടെ നേരെയാണ്. ക്യമറ അസിസ്റ്റൻറിനെ പോലും കണുന്നില്ല. ഞാനും സഞ്ജീവും (സഞ്ജീവ് ശങ്കർ-ചിത്രത്തിൻറെ ക്യാമറമാൻ) മാത്രം. ഞാൻ പറഞ്ഞു ടെൻഷനടിക്കേണ്ട. ട്രെയിനർ കൂടെയുണ്ടല്ലോ എന്നായിരുന്നു ധൈര്യം. അതിനിടയിൽ സിംഹത്തിൻറെ ട്രെയിനർ മുന്നിലേക്ക് ഒാടി ചെന്ന് അതിൻറെ മുന്നിൽ വീണു.
ALSO READ: Kaduva Movie : കടുവയെ വിടാതെ കുറുവച്ചൻ; ഒടിടി റിലീസ് തടയാൻ കോടതിയെ സമീപിച്ചു
എന്നിട്ട് അനങ്ങാതെ കിടന്നു അതിനിടിയിൽ ഒരാൾ കൂടി എത്തി സിംഹത്തിൻറെ നിയന്ത്രിച്ചു-ഷാജി കൈലാസ് പറയുന്നു. ഞാൻ പിന്നെ ചോദിച്ചപ്പോഴാണ് പറഞ്ഞത്. എന്ത് മുന്നിൽ വന്നാലും അത് ജീവനുള്ളതാണെങ്കിൽ കടിച്ച് കുടയും. പക്ഷെ അയാൾ സിംഹത്തിൻറെ മുന്നിൽ ശ്വാസമടക്കി കിടന്നുവത്രെ. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇത് വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.