കൊച്ചി : സോഷ്യൽ മീഡിയയിൽ സിനിമ പ്രൊമോഷൻ മാത്രമാക്കാതെ മറ്റ് തമാശകളും ആശയങ്ങളും നിലപാടുകളും പങ്കുവെക്കാറുള്ള ചുരുക്കം ചില മലയാള നടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ (Kunchacko Boban). അത്തരത്തിൽ താരം പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ട്രെൻഡിങ് ആയിരിക്കുന്നത്. കർണാടക സർക്കാർ സ്കൂളിലെ എൽപി ക്ലാസ് പുസ്തകത്തിൽ പോസ്റ്റുമാന്റെ ചിത്രത്തിന് കുഞ്ചാക്കോ ബോബന്റെ ഫോട്ടായാണ് ഉപയോഗിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"അങ്ങനെ കർണാടകയിൽ ഗവർണമെന്റ് ജോലി സെറ്റായി. പണ്ട് ലെറ്റേർസ് കൊണ്ട് തന്ന പോസറ്റ്മാന്റെ പ്രാർഥനയാണ്" ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചിരിക്കുന്നത്. 


ALSO READ : Actress Remuneration : ഏറ്റവും കുറഞ്ഞ പ്രതിഫലം 2 കോടി രൂപ; സമാന്ത മുതൽ രശ്മിക മന്ദാന വരെ ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങൾ



നടന്റെ 2010ൽ ഇറങ്ങിയ ഒരിടത്തൊരു പോസ്റ്റുമാൻ എന്ന സിനിമയിലെ ചിത്രമാണ് സർക്കാരിന്റെ എൽപി സ്കൂൾ പുസ്തകത്തിൽ അച്ചടിച്ചിരിക്കുന്നത്. ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ സർക്കാർ ജോലി ലഭിച്ചതിന് ചിലവ് വേണമെന്നാവശ്യപ്പെട്ട് നടന്റെ സുഹൃത്തുക്കൾ പോസ്റ്റിന്റെ താഴെ കമന്റുമായി എത്തിട്ടുമുണ്ട്. 


ALSO READ : Pulli Movie | വില്ലൻ പോലീസായി വീണ്ടും കലാഭവൻ ഷാജോൺ, പ്രദർശനത്തിനൊരുങ്ങി 'പുള്ളി'



ഫെബ്രുവരിയിൽ റിലീസിന് ഒരുങ്ങുന്ന പട എന്ന സിനിമയാണ് കുഞ്ചാക്കോ ബോബന്റെ അടുത്ത ചിത്രം. കമൽ കെ.എം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന് പുറമെ ജോജു ജോർജ് വിനായകൻ ദിലീഷ് പോത്തൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.