മലയാളികൾക്ക് ഇന്നും ഉത്തരം കിട്ടാത്ത ഒരേയൊരു ചോദ്യമാണ് എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം. ഏതൊരു ഇന്റർവ്യൂവിന് വന്നാലും ആദ്യം ചോദിക്കുന്നത് ഈ ഒരു ചോദ്യമായിരിക്കും. മലയാളികൾക്ക് എപ്പോഴും ആവേശമാണ് മമ്മൂട്ടി എന്ന നടനും മനുഷ്യനും. 70 കഴിഞ്ഞിട്ടും ഇപ്പോഴും യുവത്വം നിലനിർത്തുന്ന മമ്മൂട്ടി ഇന്നും യുവനടനാണ്. മറ്റാർക്കുമില്ലാത്ത ഒരു ഡ്രസ്സിങ് സെൻസ് മമ്മൂട്ടിയെ എപ്പോഴും വ്യത്യസ്തനാക്കാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ സിനിമ ജീവിതത്തിന്റെ 51 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് മമ്മൂട്ടി. പ്രേക്ഷകരുടെ മനസിൽ എന്നും തങ്ങി നിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ അദ്ദേഹം ആരാധകർക്ക് സമ്മാനിച്ചു. ജെനറേഷൻ എത്ര കടന്നാലും കൊച്ചുകുട്ടികൾക്ക് പോലും മമ്മൂട്ടി മമ്മൂക്കയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മമ്മൂട്ടി. അടുത്തിടെ കടുവ ദിനത്തിൽ മമ്മൂട്ടി പങ്കുവെച്ച ചിത്രം ഏറെ വൈറലായിരുന്നു. ഇത്ര സ്റ്റൈലിഷ് ആയിട്ടുള്ള മറ്റൊരു താരം വേറെയുണ്ടാകില്ല. മമ്മൂട്ടിയുടെ ചിത്രങ്ങളെല്ലാം അതിവേ​ഗം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുന്നത്. 


Also Read: Manju Warrier: ദേവദൂതർ പാടി മഞ്ജു വേർഷൻ; കുഞ്ചാക്കോ ബോബനെ അനുകരിച്ച് മഞ്ജു വാര്യർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ


 


അങ്കമാലിയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വൻ ജനക്കൂട്ടമാണ് മമ്മൂട്ടിയെ വരവേറ്റത്. സ്റ്റൈലിഷ് ലുക്കിലായിരുന്നു താരത്തിന്റെ എൻട്രി. സ്റ്റൈലിഷ് ലുക്കിൽ കൂളിം​ഗ് ​ഗ്ലാസ് ധരിച്ചാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടി വന്നിറങ്ങിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. 


അടുത്തിടെ സമാനമായ സംഭവം ആലപ്പുഴ ഹരിപ്പാടും നടന്നിരുന്നു. ഹരിപ്പാട് ഒരു ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴും മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വലിയൊരു ജനക്കൂട്ടത്തിന് മുന്നിൽ എത്തിയതും ഈ പരിപാടിക്കായിരുന്നു. ആലപ്പുഴ എം.പി എ.എം ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.