ബാലക്ക് ഇപ്പോൾ ട്രോൾ കാലമാണ്. നേരത്തെ ടിനി ടോമിനെ ആണ് ട്രോളമാൻ എയറിലാക്കിയിരുന്നതെങ്കിൽ ഇപ്പോളത് ബാലയിലേക്ക് തിരിഞ്ഞു. അമൃത ടീവിയുടെ ഫൺസ് അപ്പോൺ എ ടൈം എന്ന പരിപാടിയിലായിരുന്നു ടിനി ടോം പണ്ട് ബാല തൻറെ ചിത്രത്തിനായി വിളിച്ച രംഗം പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിറ്റ് ലിസ്റ്റ് എന്ന ചിത്രത്തിനായാണ് ബാല അനൂപ് മേനോനെ വിളിച്ചത്. താനും അനൂപ് മേനോൻ, പൃഥിരാജ്, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നൊരു ചിത്രം ചെയ്യുന്നു അതിലേക്ക് വരണം എന്നായിരുന്നു ബാല പറഞ്ഞത്. പെയ്മെൻറ് സംബന്ധിച്ച് പ്രൊഡകക്ഷനിൽ നിന്നും വിളിക്കുന്നയാളോട് പറയണം എന്നും പറഞ്ഞു. പ്രൊഡക്ഷനിൽ നിന്നും വിളിച്ചയാളോട് പല വട്ടം പറഞ്ഞിട്ടും പെയ്മെൻറ് സംബന്ധിച്ച് തീരുമാനത്തിൽ എത്തിയില്ല.


ALSO READ : Sundari Gardens Movie Trailer: "ഒന്ന് ഉറങ്ങിയാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ"; സുന്ദരീ ഗാർഡൻസിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു, ചിത്രം സെപ്റ്റംബർ 2 ന്


ഓരോ തവണയും ബാല വിളിക്കുകയും നാൻ,അനൂപ് മേനോൻ ഉണ്ണി മുകുന്ദൻ പൃഥിരാജ് എന്നിവർ ചേർന്ന് ചെയ്യുന്ന സിനിമയാണെന്ന് ആവർത്തിക്കുകയും തുക കുറയ്ക്കണമെന്ന് പറയുകയും ചെയ്തുവത്രെ.അവസാനം ഫ്രീയായി എത്താം എന്ന് അറിയിച്ച് ടിനി ടോം ഫോൺ വെച്ചു.


അവസാനം ഷൂട്ടിങ്ങ് പൂർത്തിയപ്പോൾ ട്രാവലിങ്ങ് എക്സ്പെൻസ് ചോദിച്ചപ്പോഴും നാൻ, അനുപ് മേനോൻ, പൃഥി രാജ് എന്ന് ബാല ആവർത്തിച്ചെന്നും രസകരമായാണ് ടിനി ടോം പരിപാടിയിൽ പറഞ്ഞത്. അധികം താമസിക്കാതെ ടിനി ടോമിൻറെ ഡയലോഗ് സോഷ്യൽ മീഡിയ ഏറ്റെടുത്തു. പിന്നീടങ്ങോട്ട് ബാലക്ക് ട്രോൾ പൂരമായിരുന്നു.


അരുണാചലം പിക്ചേഴ്സിന്റെ ബാനറില്‍  ബാല ആദ്യമായി നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു ദി ഹിറ്റ് ലിസ്റ്റ്.ആക്ഷനും റൊമാന്‍സിനും സസ്പന്‍സിനും സെന്റിമെന്‍സിനും തുല്യ പ്രാധാന്യമുള്ള സിനിമയില്‍ ബാലയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.


ALSO READ: Cobra Movie Trailer : പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് വിക്രമിന്റെ കോബ്രയുടെ ട്രെയിലറെത്തി; വില്ലൻ കഥാപാത്രമായി റോഷൻ മാത്യു


നരേന്‍, ഉണ്ണിമുകുന്ദന്‍, സമുദ്രക്കനി, റിയാസ്ഖാന്‍, തലൈവാസല്‍ വിജയ്, കന്നട നടന്‍ ധ്രുവ്, ടിനിടോം, സുരേഷ് കൃഷ്ണ, കൃഷ്ണ, കലിംഗ ശശി, ചെമ്പില്‍ അശോകന്‍, കിരണ്‍ രാജ്, ശ്രീജിത്ത് രവി, രാജീവ് രംഗന്‍, ഐശ്വര്യ ദേവന്‍, കാതല്‍ സന്ധ്യ  തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തിൽ സംഭാഷണമെഴുതിയിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനായ യു. ഹരീഷാണ്.സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വിവരണത്തില്‍ പുറത്തിറങ്ങിയ ട്രെയിലര്‍ അന്ന് വലിയ ചർച്ചയായിരുന്നു. 2012-ലാണ് ചിത്രം പ്രർദശനത്തിന് എത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.