Mammootty: ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂക്ക, അത് നിർബന്ധം എന്ന്ആരാധകർ
മമ്മൂട്ടിയുടെ പ്രൊഡക്ഷൻ കമ്പനി തയ്യാറാക്കുന്ന റോഷാക്കാണ് ഇനി പ്രേക്ഷകർ കാത്തിരിക്കുന്ന പ്രധാന ചിത്രങ്ങളിലൊന്ന്
മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിൻറെ ലൊക്കേഷൻ ആണെങ്കിൽ അവിടെ ബിരിയാണി ഉണ്ടാക്കി വിളമ്പുന്നത് അദ്ദേഹത്തിന് നിർബന്ധം ഉള്ള കാര്യമാണ്. ഷൂട്ടിങ്ങ് ആഴ്ചകളിലെ ഏതെങ്കിലുമൊരു ദിവസമായിരിക്കും ഇത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ലൊക്കേഷനുകളിലൊന്നിൽ താരം തന്നെ ബിരിയാണി ഇളക്കുന്ന വീഡിയോ ആണ് വൈറലായത്. മമ്മൂട്ടിയുടെ ഫാൻസ് പേജുകളിലൊന്നാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തത്.
മമ്മൂട്ടിയുടെ പ്രൊഡക്ഷൻ കമ്പനി തയ്യാറാക്കുന്ന റോഷാക്കാണ് ഇനി പ്രേക്ഷകർ കാത്തിരിക്കുന്ന പ്രധാന ചിത്രങ്ങളിലൊന്ന്.മമ്മൂട്ടിയെ കൂടാതെ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
അതേസമയം ബിരിയാണി ചെമ്പിൻറെ വീഡിയോ ഏത് ചിത്രത്തിൻെ സെറ്റാണെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോക്ക് ഇതു വരെ ലഭിച്ചത് 10,411 ലൈക്കാണ്. അതേസമയം കൂളിംഗ് ഗ്ലാസും വെച്ചും ബിരിയാണി ഇളക്കുന്ന മമ്മൂട്ടിയെ ട്രോളാനും ആരാധകർ മറന്നില്ല.
ALSO READ : "സ്ക്രിപ്റ്റ് വായിച്ച് തന്നത് ലാൽ സാർ" ഡോ റോബിന്റെ ആരാധികയ്ക്ക് മറുപടിയുമായി ജാസ്മിൻ
കുളിക്കുമ്പോ വരെ കൂളിംഗ് ഗ്ലാസ് വെക്കുന്ന ടൈപ്പാണെന്ന് ഒരാൾ കമൻറിട്ടപ്പോൾ ഗ്ലാസ് വിട്ടുള്ള കളിയില്ല മക്കളെ എന്ന് മറ്റൊരാൾ. അതല്ല കൂളിംഗ് ഗ്ലാസ് വെച്ച കുക്കാണെന്ന് മറ്റൊരു കമൻറ്. സംഭവം എന്തായാലും കുറച്ച് സമയം കൊണ്ട് വൈറൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...