Actress Muktha: അത് പൊളിച്ചു, കച്ചാ ബദാം ഡാൻസുമായി മുക്തയും കൺമണിയും- video
രണ്ട് ദിവസം മുൻപ് പങ്ക് വെച്ച് വീഡിയോക്ക് 22,899 പേരാണ് ഇതുവരെ ലൈക്ക് ചെയ്തത്.
നടി മുക്തയും മകൾ കിയാരയുമാണ് ഇടക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന രണ്ട് പേർ. കിയാരയുടെ കുസൃതികൾ മുക്ത തൻറെ ഇൻസ്റ്റഗ്രാം പേജിൽ പങ്ക് വെക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്. ട്രെൻഡിങ്ങ് പാട്ടായ കച്ചാ ബദാമിനാണ് ഇരുവരും ചുവട് വെച്ചത്.
രണ്ട് ദിവസം മുൻപ് പങ്ക് വെച്ച് വീഡിയോക്ക് 22,899 പേരാണ് ഇതുവരെ ലൈക്ക് ചെയ്തത്. ഇതിന് പിന്നാലെ പങ്ക് വെച്ച് ബീസ്റ്റിലെ അറബിക് കുത്ത് ഡാൻസും നിരവധി പേരാണ് കണ്ടത്. മൂന്ന് ലക്ഷത്തിലധികം പേരാണ് മുക്തയുടെ ഇൻസ്റ്റഗ്രാം പേജ് പിന്തുടരുന്നത്.
അതേസമയം എം. പദ്മകുമാറിൻറെ പുതിയ ചിത്രം 10ാം വളവിലൂടെ കൺമണി സിനിമയിലേക്കും തൻറെ കാൽ വെയ്പ്പ് നടത്തുകയാണ് ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ത്രില്ലർ കൂടിയാണ്. അഭിലാഷ് പിള്ളയുടെ രചനക്ക് രഞ്ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...