"ആറാടുകയാണ്", "മൂക്കാമണ്ട" തുടങ്ങിയ റീമിക്‌സ് വീഡിയോയിലൂടെയെല്ലാം ശ്രദ്ധേയനായ ടോണി തന്റെ പുതിയ റീമിക്സ് വീഡിയോയുമായി എത്തുകയാണ്. വിജയുടെ സൂപ്പർഹിറ്റ് ചിത്രമായ ബീസ്റ്റിലെ 'അറബിക് കുത്ത്' എന്ന ഗാനം ആലപിക്കാൻ മോദി എത്തിയാൽ എങ്ങനെയുണ്ടാകുമെന്ന് ഹാസ്യാത്മകമായി കാണിക്കുകയാണ് ടോണി.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോണി ടാർസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടോണി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടോണിയുടെ ഇൻസ്റ്റാഗ്രാമിലും വീഡിയോ വൈറലാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലാബ് ചെയ്യാമോ എന്ന് ചോദിച്ച് തുടങ്ങുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.


Also Read: Paappan Box Office: കേരളത്തിൽ 'പാപ്പൻ' തരം​ഗം; ആദ്യ ദിനം നേടിയത് മൂന്ന് കോടിക്ക് മുകളിൽ


 "അറബിക് കുത്തിലെ" ആദ്യ ഭാഗം മോദിയുടെ പല പ്രസംഗങ്ങളിലും അടർത്തിയെടുത്ത് ചേർത്തിണക്കിയാണ് ടോണി വീഡിയോ കംപോസ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ ഇൻസ്റാഗ്രാമിലും യൂട്യുബിലും വീഡിയോ വൈറലാവുകയാണ്. 


രാഷ്ട്രീയപരമായി വീഡിയോ എടുക്കരുതെന്നും തമാശ രൂപേണ ആസ്വദിക്കുക മാത്രം ചെയ്‌താൽ മതിയെന്നും നിരവധി കമന്റുകൾ വന്ന് തുടങ്ങി.  മോദിയുടെ പല വീഡിയോകൾ ചേർത്തിണക്കി ടോണി ഇതിന് മുൻപും റീമിക്‌സ് വീഡിയോ ചെയ്തിട്ടുണ്ട്. എഡ് ഷീറൻ ആലപിച്ച 'ഷേപ്പ് ഓഫ് യു' എന്ന ഗാനം മോദിയുടെ ഹാസ്യരൂപേണ അവതരിപ്പിച്ചിരുന്നു. അതിന് ശേഷം മോദി ഓണപ്പാട്ട് പാടിയാൽ എങ്ങനെയുണ്ടാകുമെന്ന് ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് മോദിയുടെ അറബിക് കുത്ത് വേർഷനുമായി ടോണി എത്തുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.