viral video: കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്ത് ഭാവന
സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. സിനിമയിൽ അത്ര ആക്ടീവ് അല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഭാവന.
സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. സിനിമയിൽ അത്ര ആക്ടീവ് അല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഭാവന.
തന്റെ ചിത്രങ്ങളും ജീവിതത്തിലെ മറ്റ് സന്തോഷകരമായ നിമിഷങ്ങളുമടങ്ങിയ വീഡിയോകളുമൊക്കെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതുപോലെ ഇപ്പോഴിതാ സന്തോഷവും ആഘോഷവും നിറഞ്ഞ ഒരു വീഡിയോ ഭാവന (Bhavana) പങ്കു വെച്ചിരിക്കുകയാണ്.
Also Read: Bhavana Menon: പിങ്ക് ഡ്രസ്സിൽ സുന്ദരിയായി ഭാവന, ചിത്രങ്ങൾ വൈറലാകുന്നു
അത് മറ്റൊന്നുമല്ല തന്റെ സുഹൃത്തുക്കളുമായി നൃത്തം ചെയ്യുന്ന വീഡിയോയാണ് തരം പങ്കുവെച്ചിരിക്കുന്നത്. നടിമാരായ രമ്യ നമ്പീശന്‍, മൃദുല മുരളി, ശില്‍പ ബാല, ഗായിക സയനോര എന്നിവര്‍ക്കൊപ്പമാണ് ഭാവനയുടെ ഡാൻസ്. 'താള്‍' (Taal) എന്ന സിനിമയിലെ പാട്ടിനാണ് ഇവര്‍ ചുവടുവയ്ക്കുന്നത്.
സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ഭാവന (Bhavana) നേരത്തേയും തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. വീഡിയോ കാണാം..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...