സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിൻ്റെ പ്രത്യേക അതിഥിയായി നടൻ ദുൽഖർ സൽമാൻ. താരം തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING


സീതാരാമം സിനിമയുടെ സംവിധായകൻ ഹനു രാഘവപുടിയും ദുൽഖറിനൊപ്പം ഉണ്ടായിരുന്നു. സൺഗ്ലാസും ധരിച്ച് ഓപ്പൺ ജീപ്പിൽ സ്റ്റൈലായി നിന്ന് എല്ലാവരെയും അഭിസംബോധന ചെയ്ത് മുന്നോട്ട് വരുന്ന ദുൽഖറിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. താരം പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ഈ വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.  വെള്ള കുർത്തയും പാന്റുമണിഞ്ഞാണ് ദുൽഖർ ചടങ്ങിന് എത്തിയത്.


 



''എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു,  75yearsoffreedom ഈ അത്ഭുതകരമായ അവസരം തനിക്കി നൽകിയതിന്  സൈബറാബാദ് മെട്രോപൊളിറ്റൻ പോലീസിന് പ്രത്യേക നന്ദി'' എന്ന അടിക്കുറുപ്പോടുകൂടിയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.