Rashmika Mandanna: മകനെ കല്യാണം കഴിക്കാമോ? രശ്മിക മന്ദാനയോട് കന്നട നടൻ
നടൻ രവിചന്ദ്രൻ തന്റെ മകനെ വിവാഹം കഴിക്കാൻ രശ്മികയോട് ആവശ്യപ്പെട്ടതായാണ് സോഷ്യൽ മീഡിയയിലെ സംസാരം
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് വരെ രശ്മികയെ വിശേഷിപ്പിക്കുന്ന ഫാൻസുണ്ട്. ഇത്തരത്തിൽ രശ്മികയോട് പുഷ്പയിലെ നടൻ രവി ചന്ദ്രൻ ചോദിച്ച ചോദ്യമാണ് വൈറലായത്.
നടൻ രവിചന്ദ്രൻ തന്റെ മകനെ വിവാഹം കഴിക്കാൻ രശ്മികയോട് ആവശ്യപ്പെട്ടതായാണ് സോഷ്യൽ മീഡിയയിലെ സംസാരം.ടിവി9 സംഘടിപ്പിച്ച നവ നക്ഷത്ര അവാർഡ് പരിപാടിയിലായിരുന്നു സംഭവം. ചടങ്ങിൽ രശ്മികയെ അവാർഡ് നൽകി ആദരിച്ചിരുന്നു. ഈ സമയം രവിചന്ദ്രൻ സംസാരിച്ചു.. ഒരിക്കൽ തൻറെ മകൻ വന്ന് പറഞ്ഞു, രശ്മികയും അവൻറെ ജിമ്മിൽ വന്ന് വർക്ക് ഔട്ട് ചെയ്യുന്നുണ്ടെന്ന്
ALSO READ: Kaathal Movie : മമ്മൂട്ടി - ജ്യോതിക ചിത്രം കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
അപ്പോൾ ഞാൻ ചെറുതായി പറഞ്ഞു എങ്കിൽ അവളെ കല്യാണം കഴിച്ചോളാൻ പറഞ്ഞു. മകനെ വിവാഹം കഴിക്കാമോ ? എന്നായിരുന്നു എന്ന് രവിചന്ദ്രയുടെ ചോദ്യം രശ്മിക ഇത് കേട്ട് സ്റ്റേജിൽ പൊട്ടി ചിരിച്ചു.
കോളിവുഡിൽ തിരക്കിലാണ് രശ്മിക. വിജയ്‌ക്കൊപ്പം വാരിസ് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. കൂടാതെ, അല്ലു അർജുനൊപ്പം പുഷ്പ-2 ൽ വീണ്ടും എത്തും. രശ്മികയുടെ ഗുഡ് ബൈ എന്ന സിനിമ ഇൻഡസ്ട്രിയിൽ അത്ര വലിയ സ്വാധീനം ചെലുത്തിയില്ല. രൺബീറിനൊപ്പവും രശ്മിക അഭിനയിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...