ലാലേട്ടനും അക്ഷയ് കുമാറുമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. അക്ഷയ് കുമാറിനൊപ്പം ലാലേട്ടൻറെ  ഡാൻസാണ് ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ ജയ്‌സാൽമീറിൽ ഒരു വിവാഹ ചടങ്ങിൽ വെച്ചായിരുന്നുു ഇരുവരും കണ്ട് മുട്ടിയത്. ഒരു ധോളിൻറെ താളത്തിനൊത്ത് ഭാൻഗ്ര ചുവട് വെച്ച് ഇരുവരും പ്രേക്ഷകരുടെയും മനസ്സ് കൂടിയാണ് കവർന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യൽ മീഡിയയിൽ അക്ഷയ്കുമാർ തന്നെയാണ് വീഡിയോ പങ്കിട്ടത്. ഇത് അതിവേഗത്തിലാണ് വൈറലായത്. ഈ ഡാൻസ് ഞാൻ ഒരിക്കലും മറക്കില്ല മോഹൻലാൽ സാർ വീഡിയോ പങ്കിട്ട് അക്ഷയ്കുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.  വീഡിയോയിൽ ഇരുവരും പരമ്പരാഗത സെറിമോണിയൽ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെന്ന് കാണാം.


 



അക്ഷയ്‌യുടെ പോസ്റ്റിന് നിരവധി ആരാധകരാണ് കമൻറുകൾ ഇടുന്നത്. “ഇന്ത്യൻ സിനിമയിലെ രണ്ട് ഇതിഹാസങ്ങൾ ”  എന്നാണ് വീഡിയോ കണ്ട് ഒരാൾ പങ്ക് വെച്ച പോസ്റ്റ്. 2007-ലാണ് മോഹൻലാൽ നായകനായ മണിച്ചിത്രതാഴിൻറെ ഹിന്ദി റീ മേക്ക്  ഭൂൽ ഭൂലയ്യ റിലീസ് ചെയ്തത്. 82 കോടിക്ക് മുകളിലാണ് ചിത്രം ഹിന്ദിയിൽ നിന്നും സ്വന്തമാക്കിയത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.