Viral Video : മലയാളത്തിന്റെ ടോം ക്രൂസോ? മലയിടുക്കുകളിൽ കയറിയിറങ്ങി പ്രണവ് മോഹൻലാൽ
2017 ൽ തായ്‌ലാന്റിലേക്ക് നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രണവ് പങ്ക് വെച്ചിരിക്കുന്നത്.
മലയാളി പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹൻലാൽ. സാധാരണ താരപുത്രന്മാരിലും താരങ്ങളിലും കാണാത്ത ജീവിത ശൈലിയാണ് പ്രണവ് മോഹൻലാലിന്റേത്. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് പ്രണവ് മോഹൻലാൽ. സോളോ ട്രിപ്പുകളുടെ പേരിലും പ്രണവ് വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. പ്രണവിന്റെ യാത്രകളുടെ ചിത്രങ്ങൾ മിക്കപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ താരത്തിന്റെ റോക്ക് ക്ലൈമ്പിങ് വീഡിയോയാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
2017 ൽ തായ്‌ലാന്റിലേക്ക് നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രണവ് പങ്ക് വെച്ചിരിക്കുന്നത്. ടോൺസായിലെ ബോൾഡറിംഗ് ഗുഹയിൽ ബോൾഡറിംഗ് നടത്തുന്ന വീഡിയോയാണ് ഇത്. പ്രണവിന്റെ യാത്രകൾ മുമ്പും ശ്രദ്ധേയമായിട്ടുണ്ട്. വലിയ ട്രാവലിങ് ബാഗ് തോളിലേറ്റി ആരുടേയും അകമ്പടിയില്ലാതെ മണാലിയിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പ്രണവിന്റെ ദൃശ്യങ്ങൾ മുമ്പ് വൈറലായിരുന്നു.
ALSO READ: Bermuda: ഷെയ്ൻ നിഗത്തിന്റെ 'ബര്‍മുഡ' മെയ് 6 ന് പ്രേക്ഷകർക്ക് മുന്നിലെത്തുന്നു
നിരവധി ആരാധകർ കമന്റും ചെയ്തിട്ടുണ്ട്. മല്ലു സൂപ്പർമാൻ, മലയാളത്തിന്റെ ടോം ക്രൂസ്, ഇതൊക്കെയാണ് ലൈഫ്, ഞാൻ പിന്തുടരുന്നത് എന്റെ ഇഷ്ടങ്ങളെയാണ്. അല്ലാതെ മറ്റുള്ളവരുടെ താല്പര്യങ്ങളെ അല്ല എന്നിങ്ങനെ നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. സിനിമ അഭിനയത്തിന് ആദ്യം നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന പ്രണവിന്റെ ഏറ്റവും പുതിയ ചിത്രം ഹൃദയം വമ്പൻ ഹിറ്റായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...