Pranav Mohanlal Viral Video : ഇതൊക്കെ എന്ത്! സ്ലാക് ലൈനിലെ പ്രണവിന്റെ സാഹസികത; വീഡിയോ ഏറ്റെടുത്ത് ആരാധകർ
Pranav Mohanlal Adventures Video പ്രണവിന്റെ ഏറ്റവും പുതിയ സാഹസികത നിറഞ്ഞ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
കൊച്ചി : മലയാളത്തിലെ മറ്റ് നടന്മാരിൽ നിന്ന് പ്രണവ് മോഹൻലാലിനെ വ്യത്യസ്തനാക്കുന്നത് താരത്തിന്റെ യാത്രയും അതിനോട് അനുബന്ധിച്ചുള്ള സാഹസികതയാണ്. പ്രണവിനെ കുറിച്ച് സംസാരിക്കുമ്പോൾ താരത്തിന്റെ സിനിമയെക്കാളും എല്ലാവരും പറയാൻ ആഗ്രഹിക്കുന്നത് ഇതൊക്കെ തന്നെയാണ്. അതോടൊപ്പം സോഷ്യൽ മീഡിയയിൽ വളരെ വിരളമായിട്ടെ താരം എത്താറുള്ള. അങ്ങനെയുള്ള പ്രണവിന്റെ ഏറ്റവും പുതിയ സാഹസികത നിറഞ്ഞ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
സ്ലാക് ലൈനിലൂടെ (ശരീരത്തിന്റെ ബാലൻസ് തിട്ടപ്പെടുത്തുന്ന ഒരു കായിക ഇനമാണ്) ഒരറ്റത്തേക്ക് പ്രണവ് നടന്ന നീങ്ങുന്നതാണ് വീഡിയോ. പച്ച നിറത്തിലുള്ള ട്രാക്ക് പാന്റ്സ് ധരിച്ച് താരം ബാലൻസ് ഒട്ടും നഷ്ടപ്പെടാതെയാണ് ഒരറ്റത്തേക്കെത്തിയത്. തിരികെ തുടങ്ങിയ പോയിന്റിലേക്ക് വരാൻ ശ്രമിക്കവെ പ്രണവിന്റെ ബാലൻസ് നഷ്ടപ്പെടുകയും നടൻ സ്ലാക് ലൈനിന്റെ താഴേക്കിറങ്ങുന്നതുമാണ് വീഡിയോ.
ALSO READ : Parvathy Thiruvothu : പാർവതി എയറിലാണ് !! സ്കൈ ഡൈവിങ് ചിത്രങ്ങൾ പങ്കുവെച്ച് നടി പാർവതി തിരുവോത്ത്
വീഡിയോ കാണാം
പ്രണവ് വീഡിയോ പങ്കുവെച്ച് നിമിഷ നേരങ്ങൾ കൊണ്ട് താരത്തിന്റെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ചിലർ രസകരമായ കമന്റുകളും താരത്തിന്റെ പോസ്റ്റിന് താഴെ ചെയ്തിട്ടുമുണ്ട്.
"ബാക്കി ഉള്ളവന്മാർ എങനെ പാൻ ഇന്ത്യ സ്റ്റാർ ആവാം എങനെ 50 Cr. അടിക്കാം എന്നൊക്കെ അലോയിക്കുമ്പോ ഇവിടെ ഒരാൾ , ഏത് മല കയറണം , പുതിയ സാഹസങ്ങൾ ഏതൊക്കെ നോക്കണം എന്നൊക്കെ ആലോചിക്കുന്നു" ഒരു ആരാധകൻ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും അവസാനമായി വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിലാണ് പ്രണവ് അഭിനിയച്ച്. പ്രിദർശൻ ചിത്രം കുഞ്ഞാലി മരക്കാറിലും ശ്രദ്ധേയമായ വേഷം പ്രണവ് കൈകാര്യം ചെയ്തിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.