ഇന്ത്യയിൽ നാട്ടു നാട്ടു ഗാനം ഉണ്ടാക്കിയ തരംഗ എന്താണ് എടുത്ത് പറയേണ്ട ആവശ്യമില്ല. ഇപ്പോൾ ആർആർആറിലെ ഗാനം ഓസ്കാർ പുരസ്കാരം നേടിയതോടെ വീണ്ടും എല്ലാ മേഖലകളിലും ട്രെൻഡിങ്ങായി കൊണ്ടിരിക്കുകയാണ്. ആ ഗാനം കേൾക്കുമ്പോൾ ആരായിലും രാംചരണിനെയും ജൂനിയർ എടിആറിനെയും പോലെ ചുവടുവെക്കാൻ ശ്രമിക്കിം. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ ചുവടുവെക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ ഇടം പിടിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ അവസാന മത്സരമായ അഹമ്മദബാദ് ടെസ്റ്റിനിടെയാണ് ഇന്ത്യൻ ഇതിഹാസം നാട്ടു നാട്ടു ഗാനത്തിലെ നൃത്ത ചുവടുകൾ വെക്കാൻ ശ്രമിച്ചത്. ഗവാസ്കർ ചുവടുകൾ വെക്കുന്ന വീഡിയോ ബിജിടി പരമ്പരയുടെ ഔദ്യോഗിക സംപ്രേഷകരായ സ്റ്റാർ സ്പോർട്സ് പങ്കുവെക്കുകയും ചെയ്തു.


ALSO READ : Oscars 2023: 95-ാമത് അക്കാദമി അവാർഡിലെ മികച്ച നടൻ, നടി, സിനിമ, ഗാനം തുടങ്ങി അറിയാം പൂർണ്ണ വിവരങ്ങൾ



"അവാർഡ് ലഭിച്ചതിയ വലിയ സന്തോഷമുണ്ട്. ആർആർആർ ടീമിന് അഭിനന്ദനങ്ങൾ. ഗാനം ഒരുക്കിയ സംഗീത സംവിധായകനും ആലപിച്ചവർക്കും അതോടൊപ്പം ഈ ഗാനത്തിൽ അഭിനയിച്ച രാംചരണിനും ജൂനിയർ എൻടിആറിനും അഭിനന്ദനങ്ങൾ. ഞാൻ ഈ സിനിമ കണ്ടിരുന്നു അവർ ഭയങ്കര ലൈവിലിയായിട്ടാണ് നൃത്തം ചെയ്തിരിക്കുന്നത്. ഇതൊരു മികച്ച ചിത്രമാണ്. അവാർഡ് നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ" എന്ന് പറഞ്ഞുകൊണ്ടാണ് സുനിൽ ഗവാസ്കർ ഗാനത്തിന് ചുവടുവെക്കുന്നത്.


ഗവാസ്കർ മാത്രമല്ല, പരമ്പരയിൽ ഇന്ത്യൻ ഇതിഹാസത്തിനൊപ്പം സ്റ്റാർ സ്പോർട്സിനായി കമന്ററി നൽകിയ രവി ശാസ്ത്രിയും, മാത്യു ഹെയ്ഡൻ, അജിത് അഗാർക്കർ, ജതിൻ സപ്രു, മുരളി കാർത്തിക്ക് തുടങ്ങിയവരും നാട്ടു നാട്ടുവിന് നൃത്തം ചെയ്യുന്ന വീഡിയോയും സ്റ്റാർ സ്പോർട്സ് പങ്കുവച്ചിട്ടുണ്ട്.



ഇന്ത്യക്ക് ഏറ്റവും വലിയ അഭിമാനകരമായ നിമിഷമായിരുന്ന 95-ാമത് അക്കാദമി അവാർഡ് വേദിയിൽ ഉണ്ടായത്. ഒറിജിനൽ സോങ് വിഭാഗത്തിലാണ് നാട്ടു നാട്ടു ഗാനത്തിന് പുരസ്കാരം ലഭിക്കുന്നത്. ആർആർആർ സിനിമയിലെ ഗാനത്തിന് പുറമെ ഇന്ത്യയിൽ നിന്നുള്ള എലിഫന്റ് വിസ്പെറെർസിന് ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിലും ഓസ്കാർ നേടി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.