കാർത്തി നായകനായ ചിത്രം വിരുമൻ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിച്ച ചിത്രമാണ് വിരുമൻ. ചിത്രം ആഗസ്റ്റ് 12 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. മുത്തയ്യയാണ് ചിത്രം സംവിധാനം ചെയ്തത്. സംവിധായകൻ ശങ്കറിന്റെ ഇളയമകൾ അതിഥി ശങ്കറാണ് ചിത്രത്തിൽ നായികയായി എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'പരുത്തി വീരൻ ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു  വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത 'കൊമ്പൻ'. ഈ വൻ വിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിച്ച ചിത്രം വിരുമനും തിയേറ്ററിൽ വൻ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു. സംവിധായകൻ മുത്തയ്യ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.



Also Read: Nadikar Thilakam: മൈത്രി മൂവി മെക്കേഴ്സ് മലയാളത്തിലേക്ക്, ലാൽ ജൂനിയറിന്റെ 'നടികർ തിലകത്തിൽ' ടൊവിനോയും സൗബിനും


 


ചിത്രത്തിലെ കഞ്ചാപൂ കണ്ണാലെ, ശെപ്പു ശേല ഉന്നാലെ, ഇടുപ്പ് വേട്ടി അവിരുതടി  നീ സിരിച്ചാ തന്നാലെ " എന്ന ഗാന രംഗത്തിൻറെ മേക്കിംഗ് വിഡിയോ യൂട്യൂബിൽ 27 മില്യണിൽ പരം കാഴ്ചക്കാരെയാണ് ഉണ്ടാക്കിയത്. രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖരായ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ' വിരുമൻ ' ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറാണ്.  കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും  നിർവഹിക്കുന്നു. അനൽ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.