കാർത്തിയുടെ  പുതിയ ചിത്രം വിരുമൻ ഉടൻ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 11 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആകെ 240 രാജ്യങ്ങളിലെ പ്രേക്ഷകരിലേക്കാണ് ചിത്രമെത്തുന്നത്. 2ഡി എൻറർടെയിൻമെൻറിൻറെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിച്ച ചിത്രമാണ് വരുമൻ.  ചിത്രം ആഗസ്റ്റ് 12 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു.   



COMMERCIAL BREAK
SCROLL TO CONTINUE READING

 മുത്തയ്യയാണ് ചിത്രം സംവിധാനം ചെയ്തത്. സംവിധായകൻ ശങ്കറിൻറെ ഇളയപുത്രി, പുതുമുഖ താരമായ അതിഥി ശങ്കറാണ് ചിത്രത്തിൽ നായികയായി എത്തിയത്. 'പരുത്തി വീരൻ ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ  മറ്റൊരു  വഴിത്തിരിവായിരുന്നു  മുത്തയ്യ സംവിധാനം ചെയ്ത ' കൊമ്പൻ'. ഈ വൻ വിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിച്ച ചിത്രം വിരുമനും തിയേറ്ററിൽ വൻ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു. സംവിധായകൻ മുത്തയ്യ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിരിക്കുന്നത്.


ALSO READ: Karthi: 'സ്ഫടികവും ആടുതോമ'യുമാണ് അതിന് ഇൻസ്പിരേഷൻ ആയത്, തുറന്നു പറഞ്ഞ് കാർത്തി


ചിത്രത്തിലെ കഞ്ചാപൂ കണ്ണാലെ, ശെപ്പു ശേല ഉന്നാലെ, ഇടുപ്പ് വേട്ടി അവിരുതടി  നീ സിരിച്ചാ തന്നാലെ " എന്ന ഗാന രംഗത്തിൻറെ മേക്കിംഗ് വിഡിയോ യൂട്യൂബിൽ 27 മില്യനിൽ പരം കാഴ്ചക്കാരെയാണ് ഉണ്ടാക്കിയത്. രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖരായ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ' വിരുമൻ ' ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറാണ്.  കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും  നിർവഹിക്കുന്നു. അനൽ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.