Vivaaha Aavaahanam: വിവാഹ ആവാഹനത്തിൽ `അരുൺ` ആയി നിരഞ്ജ് മണിയൻ പിള്ള, ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു
നിരഞ്ജ് മണിയൻ പിള്ളയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറങ്ങിയത്. അരുൺ എന്ന കഥാപാത്രമായിട്ടാണ് നിരഞ്ജ് എത്തുന്നത്.
മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്‍ജ് മണിയൻ പിള്ള നായകനാകുന്ന ചിത്രമാണ് വിവാഹ ആവാഹനം. സാജൻ ആലും മൂട്ടിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. നിരഞ്‍ജ് മണിയൻ പിള്ളയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറങ്ങിയത്. അരുൺ എന്ന കഥാപാത്രമായിട്ടാണ് നിരഞ്ജ് എത്തുന്നത്.
അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. യഥാർത്ഥ സംഭവങ്ങൾ ഉൾക്കൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായിക. 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിന് ശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവാഹ ആവാഹനം.
Also Read: Vivaaha Aavaahanam: നിരഞ്ജ് മണിയൻപിള്ള രാജു നായകനാകുന്ന “വിവാഹ ആവാഹനം” ഫസ്റ്റ് ലുക്ക് പുറത്ത്
സോണി സി.വി, പ്രമോദ് ഗോപകുമാർ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിന് ശേഷം സാജൻ ഒരുക്കുന്ന ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്നാണ് ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകർ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജൂൺ മാസത്തിൽ ചിത്രം പ്രദർശനത്തിന് എത്തും.
Shibu Baby John: ഇനി സിനിമ നിർമാണവും; 'ജോൺ & മേരി ക്രിയേറ്റീവു'മായി ഷിബു ബേബി ജോൺ, ലോഗോ പ്രകാശനം ചെയ്ത് മോഹൻലാൽ
മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോൺ സിനിമ നിർമാണ രംഗത്തേക്ക് ചുവട് വയ്ക്കുന്നു. ജോൺ ആൻഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. മോഹൻലാലാണ് കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തത്. ഷിബു ബേബി ജോണിന്റെ അച്ഛന്റെയും അമ്മയുടെയും പേരാണ് നിർമാണ കമ്പനിക്ക് നൽകിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിബു ബേബി ജോൺ ഇക്കാര്യം അറിയിച്ചത്.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
"ജീവിതവഴികളിൽ എന്നും എനിക്ക് മാർഗ്ഗദീപമായി നിന്നത് എന്റെ പപ്പാച്ചൻ ബേബി ജോണാണ്. 1963- ൽ പപ്പാച്ചൻ തുടങ്ങിവെച്ച കേരള സീ ഫുഡ്സ് എന്ന സമുദ്രോൽപ്പന്ന കയറ്റുമതിസ്ഥാപനത്തിൽ നിന്ന് കിങ്ങ്സ് ഗ്രൂപ്പെന്ന പേരിൽ വ്യവസായത്തിന്റെ പല വഴികളിലേക്ക് ഞങ്ങൾ നടന്നുകയറി.പപ്പാച്ചനിൽ നിന്നാർജ്ജിച്ച ആത്മവിശ്വാസത്തിന്റെ കരുത്തിൽ ഞാനിപ്പോൾ ചലച്ചിത്രനിർമാണരംഗത്തേക്ക് കടന്നു വരികയാണ്.
John and Mary Creative Pvt Ltd. എന്നാണ് നിർമാണകമ്പിനിയുടെ പേര്.
എന്റെ പപ്പായും മമ്മായുമാണ് ജോണും മേരിയും. രാഷ്ട്രീയപ്രവർത്തനത്തിന്റെയും വ്യാവസായത്തിന്റെയും തിരക്കുകൾക്കിടയിൽ പപ്പാച്ചൻ അമ്മ അന്നമ്മയുമൊന്നിച്ച് കണ്ടത് രണ്ടേ രണ്ട് സിനിമകൾ ! - ആദ്യമായി മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്കാരം നേടിയ ‘നീലക്കുയിലും’ ‘സി.ഐ.ഡി’യും. രണ്ട് സിനിമകളും കണ്ടതിന്റെ പിറ്റേ ദിവസം രാഷ്ട്രീയസമരത്തിന്റെ ഭാഗമായി പപ്പാച്ചൻ അറസ്റ്റ് ചെയ്യപ്പെട്ടു. അമ്മയെ സാന്ത്വനിപ്പിക്കാനുള്ള പപ്പാച്ചന്റെ സ്നേഹത്താലുള്ള 'അടവുനയ'മായിരുന്നു ആ സിനിമ കാണിക്കലുകൾ.
കുടുംബസമേതം പപ്പാച്ചനുമൊന്നിച്ച് ഞാൻ കണ്ടത് ഒരേയൊരു സിനിമ. 1982-ൽ റിച്ചാർഡ് ആറ്റിൻബറോ സംവിധാനം ചെയ്ത ‘ഗാന്ധി’. എന്റെയോർമയിൽ ടെലിവിഷനിൽ ഒറ്റ സിനിമ മാത്രമേ അദ്ദേഹം മുഴുവനിരുന്ന് കണ്ടിട്ടുള്ളൂ- ‘കീരീടം’. കഥയിൽ മുഴുകിയായിരുന്നു അത് കണ്ടു തീർത്തത്.
ചലച്ചിത്രനിർമാണരംഗത്തേക്ക് കടക്കുമ്പോൾ ഓർമയിൽ ഇതെല്ലാം ഇപ്പോഴും തെളിഞ്ഞുനിൽക്കുന്നു. സിനിമ എന്നും എന്നെ ഇഷ്ടപ്പെടുത്തിയിട്ടേയുള്ളൂ. കുട്ടിക്കാലത്ത് അമ്മയ്ക്കൊപ്പം സിനിമാകൊട്ടകയിൽ സിനിമാകാണാൻ തുടങ്ങിയതാണ്. അതിപ്പോഴും തുടരുന്നു. എന്ത് തിരക്കുകളുണ്ടായാലും നല്ല സിനിമകൾ വന്നാൽ ഇപ്പോഴും കാണാൻ മറക്കാറില്ല.
John and Mary Creative- ന്റെ ലോഗോ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇന്ന് പ്രകാശനം ചെയ്തു. നിങ്ങളുടെ കാഴ്ചാശീലങ്ങളിലേക്ക് ജീവിതഗന്ധിയായ നല്ല സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം."
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...