നിരഞ്ജ് മണിയൻപിള്ള രാജു നായകനായി എത്തുന്ന പുതിയ ചിത്രം വിവാഹ ആവാഹനത്തിലെ ഗാനം പുറത്തുവിട്ടു. നീഹാരം പോൽ എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രാഹുൽ ആർ ഗോവിന്ദാണ്. സാം മാത്യു വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അരവിന്ദ് നായരാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം നവംബർ 18 തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വിവാഹ ആവാഹനം.


COMMERCIAL BREAK
SCROLL TO CONTINUE READING


സാജൻ ആലുംമൂട്ടിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാമൂഹിക ആക്ഷേപഹാസ്യ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് വിവാഹ ആവാഹനം. ചിത്രത്തിൽ അജു വർഗീസും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഗുപ്‍തേട്ടൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അജു വർഗീസ് അവതരിപ്പിക്കുന്നത്. അജു വർഗീസിനെ വളരെ വേറിട്ട വേഷത്തിൽ കാണാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു അസാധാരണ വിവാഹം എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ചിത്രമാണ് വിവാഹ ആവാഹനം. ചിത്രത്തിൽ അരുൺ എന്ന കഥാപാത്രമായിട്ടാണ് നിരഞ്ജ് എത്തുന്നത്.


ALSO READ: Vivaha Avahanam : "അകലെ അകലെ ഒരു"; നിരഞ്ജ് മണിയൻപിള്ള രാജുവിന്റെ വിവാഹ ആവാഹനത്തിലെ പുതിയ ഗാനമെത്തി


സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. യഥാർത്ഥ സംഭവങ്ങൾ ഉൾക്കൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായിക. 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിന് ശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവാഹ ആവാഹനം. 


സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്നാണ് ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകർ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.  പ്രേക്ഷകർ പ്രതീക്ഷ നൽകികൊണ്ട് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് വിവാഹ ആവാഹനം. ബി.കെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസ് ആണ് സം​ഗീതം നൽകിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.