മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറഞ്ഞ ശേഷ൦ ബാലാകോട്ട് വ്യോമാക്രമണത്തിന്‍റെ കഥയുമായി ഒബ്റോയ് എത്തുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

'ബാലാക്കോട്ട്: ദ ട്രൂ സ്‌റ്റോറി' എന്ന പേരില്‍ നിര്‍മ്മിക്കുന്ന സിനിമ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും.


ബാലാക്കോട്ട് ആക്രമണം സംബന്ധിച്ച്‌ നിലവിലുള്ള എല്ലാ സംശയങ്ങള്‍ക്കും സിനിമ മറുപടി നല്‍കുമെന്ന് വിവേക് ഒബ്റോയ് മാധ്യമങ്ങളോട് പറഞ്ഞു.


2019 അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സിനിമ ആഗ്ര, ഡല്‍ഹി, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. കൂടാതെ, മികച്ച ടീമായിരിക്കും സിനിമ ഒരുക്കുക എന്നും വിവേക് പറഞ്ഞു.  
'ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നമ്മുടെ സേന എത്ര മികച്ചതാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള അവസരമാണിത്. ശത്രുരാജ്യത്തിന്‍റെ അതിര്‍ത്തികള്‍ വകവെക്കാതെ രാജ്യത്തിനായി പോരാടി ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാന്‍ അവസരമൊരുക്കിയ അഭിനന്ദനെ പോലുള്ള സൈനികരെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടത് എന്നെ പോലുള്ളവരുടെ കടമയാണ്.' വിവേക് പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ചിത്രത്തിന് ശേഷം വിവേക് ഒബ്റോയ് ബിഗ്‌ ബജറ്റ് ചിത്രമാണ്‌ "ബാലാക്കോട്ട്: ദ ട്രൂ സ്‌റ്റോറി".