Voice Of Sathyanathan : വീണ്ടും ഖദറണിഞ്ഞ് ദിലീപ്; വോയിസ് ഓഫ് സത്യനാഥൻ ടീസർ പുറത്ത്
Voice Of Sathyanathan Teaser : ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആറാമത്തെ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ
ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ടീസർ പുറത്ത്. രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത് എന്ന സൂചനയാണ് ടീസറിൽ ലഭിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ സത്യനാഥനെ ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 2014ൽ ഇറങ്ങിയ റിങ് മാസ്റ്ററിന് ശേഷം റാഫിയും ദിലീപും വീണ്ടു ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. റിങ് മാസ്റ്ററിന് പുറമെ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം എന്നീ ഹിറ്റ് ചിത്രങ്ങൾ ദിലീപ് റാഫി കോംബോയിൽ ഇറങ്ങിട്ടുണ്ട്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2021 ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം വിവിധ ഘട്ടങ്ങളിൽ നിർത്തിവെക്കേണ്ടി വന്നിരിന്നു. തുടർന്ന് അടുത്തിടെയാണ് വോയിസ് ഓഫ് സത്യനാഥന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.
റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം - സമീറ സനീഷ്, കലാ സംവിധാനം - എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൺ പൊടുത്താസ്, മേക്കപ്പ് - റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് - സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ - മുബീൻ എം റാഫി, സ്റ്റിൽസ് - ഷാലു പേയാട്, പി.ആർ.ഒ - മഞ്ജു ഗോപിനാഥ്, പി.ശിവപ്രസാദ് , ഡിസൈൻ - ടെൻ പോയിന്റ്.
വോയിസ് ഓഫ് സത്യനാഥന് പുറമെ ദിലീപിന്റെ അക്ഷൻ ചിത്രമായ ബാന്ദ്ര റിലീസിനായി തയ്യാറെടുക്കുകയാണ്. അടുത്തിടെ ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ രാമലീലയുടെ സംവിധായകൻ അരുൺ ഗോപി സംവിധാനം ചെയ്യുന്ന സിനിമ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. 80, 90 കാലഘട്ടങ്ങളിൽ മുംബൈയിലെ ബാന്ദ്ര കേന്ദ്രീകരിച്ചുള്ള ഗ്യാങ്സ്റ്റർ കഥയായിരിക്കും ചിത്രത്തിലൂടെ പറയുകയെന്ന സൂചനയാണ് ടീസറിലൂടെ ലഭിക്കുന്നത്. അലൻ അലക്സാണ്ടർ ഡൊമനിക് എന്ന കഥാപാത്രത്തെയാണ് ദിലീപ് ബാന്ദ്രയിൽ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണയാണ് ബാന്ദ്രയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ഈ മാസ് ആക്ഷൻ ചിത്രം നിർമിക്കുന്നത്. തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയാണ് ദിലീപിന്റെ നായികയായി ചിത്രത്തിലെത്തുന്നത്. ദിനോ മോറിയ, ലെന, രാജ്വീർ അങ്കൂർ സിങ്, ധാര സിങ് ഖാറാന, അമിത് തിവാരി, മംമ്ത മോഹൻദാസ്, കലാഭവൻ ഷാജോൺ, ഗണേശ് കുമാർ, ശരത് കുമാർ എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലായി എത്തും. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ബാന്ദ്രയുടെ ചിത്രീകരണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - നോബിള്‍ ജേക്കബ്, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...