കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ഒരു ദിലീപ് ചിത്രം തീയ്യേറ്ററുകളിലേക്ക് എത്തുന്നത്. റാഫി സംവിധാനം ചെയ്ത് ദിലീപ്, ഷിനോയ് മാത്യു, ബാദുഷ, ജെപി പ്രിജിൻ, രാജൻ ചിറയിൽ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസായത്.  എന്നാൽ വർഷങ്ങൾക്ക് ശേഷം എത്തുന്ന ചിത്രമായതിനാൽ തന്നെ ഇത് ബോക്സോറീസുകളിൽ എന്ത് ചലനമുണ്ടാക്കും എന്നത് സംബന്ധിച്ച് ചില ആശങ്കകളുണ്ടായിരുന്നു. എന്നാൽ ഇതിലൊന്നും അർഥമില്ലെന്ന് കാണിച്ചാണ് ചിത്രത്തിൻറെ കളക്ഷൻ. കേരള ബോക്സോഫീസ് സിനിമയുടെ ആദ്യ ദിന കളക്ഷൻ പുറത്ത് വിട്ടിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

വോയിസ് ഓഫ്‌ സത്യനാഥൻറെ ആദ്യ ദിന കളക്ഷനായി ട്വിറ്ററിൽ പങ്ക് വെച്ചിരിക്കുന്നത് 1.73 കോടിയെന്നാണ്. ദിലീപിൻറെ വൻ തിരിച്ചു വരവെന്ന് ഇതിൽ പറയുന്നു. മികച്ച തുടക്കമാണിത്. ഇത്തരത്തിൽ പോയാൽ ചിത്രം ബമ്പർ ഹിറ്റാകാനാണ് സാധ്യത. ദിലീപിനെ കൂടാതെ വീണ നന്ദകുമാർ, ജോജു ജോർജ്, ജാഫർ സാദിഖ്, മകരന്ത് ദേശ് പാണ്ഡെ, ജഗപതി ബാബു, രമേശ് പിഷാരടി സിദ്ധിഖ്, ജോണി ആൻറണി, ജനാർദ്ദനൻ,അലൻസിയർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.


 



ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മഞ്ജു ബാദുഷ, നീതു ഷിനോജ്. കോ പ്രൊഡ്യൂസർ- രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യുഎഇ). ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്. സംഗീതം- അങ്കിത് മേനോൻ.


എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍- മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡൊമനിക്, റോബിന്‍ അഗസ്റ്റിന്‍. ഡിജിറ്റൽ മാർക്കറ്റിംഗ്- മാറ്റിനി ലൈവ്. സ്റ്റിൽസ്- ശാലു പേയാട്. ഡിസൈന്‍- ടെന്‍ പോയിന്റ്. പിആർഒ- പ്രതീഷ് ശേഖർ.2022-ൽ പുറത്തിറങ്ങിയ തട്ടാശ്ശേരി കൂട്ടമാണ് ദിലീപ് അഭിനയിച്ച അവസാന ചിത്രം.ഇതിന് മുൻപ് 2021-ൽ കേശു ഈ വീടിൻറെ നാഥൻ എന്ന ചിത്രവും എത്തിയിരുന്നു. എന്നാൽ ഇരു ചിത്രങ്ങളും സാമ്പത്തികമായി നേട്ടമുണ്ടാക്കിയില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.