Khalifa: `പ്രതികാരം സ്വർണ്ണത്തിൽ എഴുതപ്പെടും`; `ഖലീഫ`യുമായി വൈശാഖ്, ആമിർ അലിയാകാൻ പൃഥ്വിരാജ്!
12 വർഷത്തിന് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ഖലീഫ എത്തുന്നത്.
ടർബോയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഖലീഫ'യുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. പൃഥ്വിരാജിന്റെ പിറന്നാളിനോടനുബന്ധിച്ച് അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ആമിർ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പ്രതികാരം സ്വർണ്ണത്തിൽ എഴുതപ്പെടും എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.
അറബിയിൽ ഭരണാധികാരിയെന്നാണ് ഖലീഫ എന്ന വാക്കിന്റെ അർഥം. ജിനു വി എബ്രഹാമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻസിന്റെയും യൂഡിലീ ഫിലിമിന്റെയും ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും സുരജ് കുമാറും സരിഗമയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Read Also: പരാതി വ്യാജം? എഡിഎം നവീൻ ബാബുവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
12 വർഷത്തിന് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ഖലീഫ എത്തുന്നത്. ഇതിന് മുമ്പ് പോക്കിരിരാജ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. ഖലീഫയ്ക്കൊപ്പം ഞങ്ങളുടെ ത്രില്ലിംഗ് യാത്ര ആരംഭിക്കുന്നതിന് ആവേശത്തോടെ കാത്തിരിക്കുന്നു എന്നാണ് പോസ്റ്റർ പങ്കുവെച്ച് വൈശാഖ് കുറിച്ചത്. ചിത്രം ഒരു ഹൈ വോൾട്ടേജ് മാസ് എന്റർടെയ്നറായിരിക്കുമെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്.
യുകെ, യുഎഇ, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടക്കുക. എമ്പുരാന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിന് ശേഷമായിരിക്കും പൃഥ്വിരാജ് ഖലീഫയിൽ ജോയിൻ ചെയ്യുന്നത്. 2022ലാണ് ഖലീഫ് പ്രഖ്യാപിച്ചത്. എന്നാൽ പലകാരണങ്ങളാൽ ഷൂട്ടിംഗ് നീണ്ടു പോകുകയായിരുന്നു. ജേക്സ് ബിജോയിയുടേതാണ് സംഗീതം. സത്യൻ സൂര്യൻ - ഡിഒപി, ഷാജി നടുവിൽ - കലാസംവിധാനം, ഷമീർ മുഹമ്മദ് - എഡിറ്റിങ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.