ന്യുഡൽഹി:  അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്റെ (Wajid Khan) അമ്മ രസീന്യ്ക്ക് കോറോണ സ്ഥിരീകരിച്ചു.  എങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഏറ്റുമുട്ടൽ: ജമ്മു കശ്മീരിൽ സൈന്യം ഒരു ഭീകരനെ കൂടി വധിച്ചു


വൃക്കയിലെ അണുബാധയെ തുടർന്ന് മുംബൈയിലെ ചെമ്പൂരിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് വാജിദ് ഇന്നലെ മരിച്ചത്.  മാത്രമല്ല വാജിദിന് കോറോണ രോഗബാധയും സ്ഥിരീകരിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ വാജിദ് ഖാന്റെ കൂടെ ആശുപത്രിയിൽ ഉണ്ടായിരുന്ന രസീനയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് അവർക്കും കോറോണ രോഗബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.  


Also read: അതിർത്തിക്കടുത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന 


മാത്രമല്ല ആശുപത്രിയിലെ കോറോണ രോഗികളുടെ കൂടെ രസീന സമ്പർക്കം പുലർത്തിയതായും റിപ്പോർട്ട് ഉണ്ട്.  വൃക്ക മാറ്റിവച്ചശേഷം അണുബാധ ഏറ്റത്തിനാൽ കഴിഞ്ഞ നാലു ദിവസം വാജിദ്  വെന്റിലേറ്ററിലായിരുന്നു.  സഹോദരനുമായി ചേർന്ന് നിരവധി സിനിമകളിൽ അദ്ദേഹം സംഗീതം നിർവഹിച്ചിട്ടുണ്ട്.  


ഇരുവരും ശ്രേദ്ധേയരായത് സൽമാൻ ഖാൻ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയാണ്.  മാത്രമല്ല സൽമാൻ ഖാൻ റംസാനിൽ പുറത്തിറക്കിയ 'ഭായി ഭായി' lock down ൽ പുറത്തിറക്കിയ 'പ്യാർ കരോന' എന്നീ ഗാനങ്ങളിലും വാജിദ് ഉൾപ്പെട്ടിരുന്നു.  സൽമാൻ ഖാനുമായി വളരെ അടുത്ത ബന്ധമാണ് വാജിദിനുള്ളത്.  വാജിദിന്റെ മരണം ഇതുവരെ അമ്മയായ രസീനയെ അറിയിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.