ടോവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് 'ഗോദ'. 


COMMERCIAL BREAK
SCROLL TO CONTINUE READING

'ഗോദ'യിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് വാമിഖ ഗബ്ബി. സിനിമ വമ്പന്‍ ഹിറ്റായതോടെ നിരവധി ആരാധകരെയാണ് വാമിഖ കേരളത്തില്‍ നിന്നും നേടിയത്. ഗോദയ്ക്ക് പുറമേ പൃഥ്വിരാജി സയന്‍സ് ഫിക്ഷന്‍ ചിത്രമായ 'നയനി'ലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.


ഞാന്‍ അവസരം നല്‍കി, എന്നിട്ട് എന്നോട് ചെയ്തത് -ഗോപികയ്ക്കെതിരെ സംവിധായകന്‍


 


മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും താര൦ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, പഞ്ചാബ് സ്വദേശിയായ വാമിഖ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പഞ്ചാബി സിനിമകളിലാണ്. നയന്‍ എന്ന ചിത്രത്തിനു ശേഷം താരം അഞ്ച് പഞ്ചാബി സിനിമകളില്‍ വേഷമിട്ടു.


ചൈനയ്ക്ക് നഷ്ടമായത് 40ലധികം സൈനീകരെ, തടവിലാക്കിയിരുന്നവരെ വിട്ടയച്ചു...


 


ഈ വര്‍ഷവും താരത്തിന്‍റെ പഞ്ചാബി സിനിമകളാണ് റിലീസിനുള്ളത്. ഇപ്പോഴിതാ, സാരിയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട്‌ നടത്തിയ വാമിഖയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അമ്മയുടെ പഴയ സാരിയാണ് വാമിഖ ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്. 


ചിത്രങ്ങള്‍ കാണാം: