WCC: എസ്ഐടിയുടെ പ്രവർത്തനത്തിൽ ആശങ്ക; പോഷ് നിയമം നടപ്പിലാക്കണം, ആവശ്യവുമായി ഡബ്ല്യൂസിസി
ആവശ്യങ്ങൾ പൂർണമായും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അംഗങ്ങൾക്ക് ഉറപ്പ് നൽകി. അന്വേഷണത്തിൽ ഒരു ആശങ്കയും വേണ്ടെന്നും Wcc യോട് പിണറായി വിജയൻ അറിയിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യൂസിസി അംഗങ്ങൾ. മൂന്നു കാര്യങ്ങളാണ് ഡബ്ല്യൂസിസി അംഗങ്ങൾ പ്രധാനമായും ആവശ്യപ്പെട്ടത്. എസ് ഐ ടി യുടെ പ്രവർത്തനത്തിൽ ആശങ്കയുണ്ടെന്നും പ്രത്യേക അന്വേഷണസംഘം ശരിയായ രീതിയിലാണോ നീങ്ങുന്നതെന്ന് സംശയമുണ്ടെന്നും ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു. കൂടാതെ സിനിമാ സെറ്റുകളിൽ പോഷ് നിയമം കർശനമായി നടപ്പിലാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സിനിമാ നയരൂപീകരണത്തിൽ സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കണം എന്നും മുഖ്യമന്ത്രിയോട് ഡബ്ല്യൂസിസി അംഗങ്ങൾ ആവശ്യം ഉന്നയിച്ചു.
ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്നും ഡബ്ല്യുസിസി അറിയിച്ചു. അന്വേഷണത്തിൻ്റെ പേരിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് അഞ്ചംഗ പ്രതിനിധികൾ ആവശ്യപ്പെട്ടു. വനിതകൾക്ക് ലൊക്കേഷനിൽ സൗകര്യം ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി സിനിമാ മേഖലയിൽ നടപ്പാക്കാൻ നിർദ്ദേശിച്ച ശുപാർശകൾ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.