നസ്ലിൻ പ്രധാന കഥാപാത്രത്തിലെത്തുന്ന  '18 പ്ലസ്' എന്ന ചിത്രത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. 'മാരന്റെ പെണ്ണല്ലേ' എന്ന് തുടങ്ങുന്ന കല്യാണപ്പാട്ടാണ് പുറത്തിറങ്ങിയത്. ​ഗാനത്തിൽ നസ്‌ലിനും, മാത്യു തോമസും, ബിനു പപ്പുവും, സാഫ് ബ്രോസും, മീനാക്ഷിയും തകർപ്പൻ ചുവടുകളുമായി ആടിത്തിമിർക്കുന്നതായി കാണാം. നസ്ലിൻ മുഴുനീള നായക വേഷം ചെയ്യുന്ന ആദ്യ ചിത്രമാണ് 18 പ്ലസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ നാളുകൾക്ക് ശേഷമാണ് ഇത്തരത്തിൽ ഒരു അടിച്ച് പൊളി ​ഗാനം മലയാള സിനിമയിൽ എത്തുന്നത്. മദനോത്സവം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യർ ആണ് പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. യോഗി ശേഖർ ആലപിച്ചിരിക്കുന്ന പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണനാണ്. ഫലൂഡ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ജി പ്രജിത്, ഡോ: ജിനി കെ ഗോപിനാഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 


ചിത്രം ഉടൻ തന്നെ തിയറ്ററുകളിൽ എത്തും.ജോ ആൻഡ് ജോ എന്ന ചിത്രത്തിന്റെ സംവിധായകനൊപ്പം അതിലെ പ്രധാന താരങ്ങളും ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മാത്യു തോമസ്, ബിനു പപ്പു, രാജേഷ് മാധവൻ, നിഖില വിമൽ, മീനാക്ഷി ദിനേശ്, സാഫ് ബ്രോസ്, മനോജ് കെ യു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രണയവും സൗഹൃദവും തമാശയും ഇടകലർത്തിയ ഒരു റൊമാന്റിക് കോമഡി എന്റർടെയിനറാണ് 18 പ്ലസ്.



ഛായാഗ്രഹണം :സതീഷ് കുറുപ്പ്, തിരക്കഥ, സംഭാഷണം : എഡിജെ രവീഷ് നാഥ്, എഡിറ്റിങ് : ചമൻ ചാക്കോ, സംഗീതം : ക്രിസ്റ്റോ സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ : ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : രജീവൻ അബ്ദുൽ ബഷീർ, കോസ്റ്റ്യൂം സുജിത്ത് സി എസ്, മേക്കപ്പ് സിനൂപ് രാജ്, സൗണ്ട് മിക്സിങ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ ധനേസൻ, എസ്.എഫ്.എക്സ് : സിങ്ക് സിനിമ, സ്റ്റിൽസ് : അർജുൻ സുരേഷ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി :യെല്ലോ ടൂത്ത്സ്. ഐക്കൺ സിനിമാസ് ആണ് ചിത്രത്തിന്റെ വിതരണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.