മാർവൽ സ്റ്റുഡിയോസിന്‍റെ സ്പെഷ്യൽ പ്രെസന്‍റേഷനായി പുറത്തിറങ്ങിയ ഹൊറർ ത്രില്ലർ ചിത്രമാണ് വെയർ വൂൾഫ് ബൈ നൈറ്റ്. വെള്ളിയാഴ്ച്ച ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴിയാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ശരിക്കും ഒരു ഹ്രസ്വ ചിത്രം എന്ന് പറയാൻ മാത്രമുള്ള ദൈർഘ്യം മാത്രമേ വെയർ വൂൾഫ് ബൈ നൈറ്റിന് ഉള്ളൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

53 മിനിറ്റാണ് ഈ ചിത്രത്തിന്‍റെ നീളം. സത്യം പറഞ്ഞാൽ ഒരു വെബ് സീരീസിന്‍റെ ഒരു എപ്പിസോഡിന്‍റെ ദൈർഘ്യം പോലും ഇതിനേക്കാൾ ഉണ്ടാകും. മാർവല്‍ സ്റ്റുഡിയോസിന്‍റെ ആദ്യ എ റേറ്റഡ് ഡിസ്നി കണ്ടന്‍റ് കൂടിയാണ് വെയർ വൂൾഫ് ബൈ നൈറ്റ്. ചിത്രത്തിൽ നിരവധി വയലന്‍റ് സീൻസും രക്തച്ചൊരിച്ചിൽ കാണിക്കുന്ന രംഗങ്ങളും ഉണ്ട്.


Also Read: Eesho Movie OTT : ഈശോ നേരത്തെ എത്തി; ജയസൂര്യ ചിത്രം ഒടിടിയിൽ


മാർവലിന്‍റെ സൂപ്പർ നാച്വറല്‍ സൈഡ് കൂടുതൽ എക്സ്പ്ലോർ ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. പൂർണമായും ബ്ലാക് ആന്‍റ് വൈറ്റിൽ പഴയ ഹൊറർ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു വെയർ വൂൾഫ് ബൈ നൈറ്റ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ ബി.ജിഎമ്മും ലൈറ്റിങ്ങും, ചില സ്രീമിങ്ങ് സൗണ്ടുകളും, ക്യാമറാ ആങ്കിളുകളും എല്ലാം തന്നെ 1930 സമയത്തെ യൂണിവേഴ്സൽ സ്റ്റുഡിയോസിന്‍റെ ഹൊറർ ചിത്രങ്ങൾക്ക് സമാനമായിരുന്നു.  ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത് വളരെ ചുരുക്കം വി.എക്സ്.രംഗങ്ങൾ മാത്രമാണ്. ചിത്രത്തിന്‍റെ ബഡ്ജറ്റ് കുറയ്ക്കാനുള്ള ബുദ്ധിപരമായ നീക്കം കൂടിയായിരുന്നു ഇതെന്നും പറയാം. 


ചിത്രത്തിന്‍റെ ദൈർഘ്യം കുറവാണെങ്കിലും പ്രധാന കഥാപാത്രങ്ങളായ എൽസ, ജേക്ക് എന്നിവരെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ലോറ ഡോണലി, ഗെയ്ൽ ഗാർസിയ ബെർണൽ എന്നീ അഭിനേതാക്കൾ തങ്ങൾക്ക് ലഭിച്ച വേഷം വളരെ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. ഹാരിയറ്റ് സാൻസം അവതരിപ്പിച്ച വെറൂസ എന്ന കഥാപാത്രത്തിന്‍റെ കാര്യവും എടുത്ത് പറയേണ്ടതാണ്.


അവരുടെ ചില സമയത്തെ ഡയലോഗ് ഡെലിവറികൾ പഴയ ഹൊറർ ചിത്രങ്ങളിലെ ദുർ മന്ത്രവാദിനികളെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു. മനുഷ്യർക്കും മറ്റ് ജീവികൾക്കും ഭീഷണിയായ ഭീകര സത്വങ്ങളെ കണ്ട് പിടിച്ച് കൊല്ലുന്ന ഒരു സംഘത്തിന്‍റെ തലവൻ പെട്ടെന്ന് ഒരു ദിവസം മരിക്കുന്നതും, അടുത്ത തലവനെ കണ്ടെത്താൻ നടത്തുന്ന ഒരു മത്സരവും കേന്ദ്രീകരിച്ചാണ് വെയർ വൂൾഫ് ബൈ നൈറ്റിന്‍റെ കഥ മുന്നോട്ട് പോകുന്നത്.


ALSO READ: Jerry Amaldev Interview : ഏതു പാട്ടും യേശുദാസ് പാടിയാലേ പാട്ട് നന്നാകൂ എന്ന മലയാളിയുടെ കാഴ്ചപ്പാട് ശരിയല്ല, സംഗീത സംവിധായകനില്ലെങ്കിൽ യേശുദാസ് ഇല്ല; ജെറി അമൽദേവ്


53 മിനിറ്റിൽ കണ്ടിരിക്കുന്ന പ്രേക്ഷകന് വളരെയധികം ആകാംഷ പകരാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. മാർവലിന്‍റെ ഫെയ്സ് ഫോറിൽ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച കണ്ടന്‍റുകളിൽ ഒന്നാണ് വെയർ വൂൾഫ് ബൈ നൈറ്റ്. എങ്കിലും മാർവലിന്‍റെ മെയിൻ യൂണിവേഴ്സിന് പാരലൽ ആയി ആകും ഈ കഥാപാത്രത്തെ ഭാവിയിൽ അവതരിപ്പിക്കാൻ പോകുന്നത്.


മാർവലിന്‍റെ മൂൺ നൈറ്റ് എന്ന സീരീസിൽ കണ്ട കഥാപാത്രങ്ങളുമായി വെയർ വൂൾഫ് ബൈ നൈറ്റിന് വളരെയധികം ബന്ധം ഉണ്ട്. ഭാവിയിൽ ഇത്തരം സൂപ്പർ നാച്വറൽ ആന്‍റി ഹീറോ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കഥ പറയുന്ന മിഡ് നൈറ്റ് സൺസ് എന്നൊരു ഗ്രൂപ്പ് മാർവൽ ഉണ്ടാക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.