മാർവൽ ആരാധകർ ഏതാണ്ട് 2019 മുതലേ പരാതിപ്പെടുന്ന ഒരു കാര്യമുണ്ട്. ഹൾക്കിനെ പഴയ ഫോമിൽ കണ്ടിട്ട് കുറച്ച് നാളായി എന്ന് തന്നെ. അല്ല, അവരെ കുറ്റം പറയാനും സാധിക്കില്ല. 2017 ൽ പുറത്തിറങ്ങിയ തോർ റാഗ്നറോക്കിന് ശേഷം ഒരു ആൻഗ്രി ഹൾക്കിനെ ഫാൻസിന് കാണാൻ സാധിച്ചിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

പിന്നീട് പുറത്തിറങ്ങിയ അവഞ്ചേഴ്സ് എൻഡ് ഗെയിമിലൊക്കെ ഹൾക്ക് ഉണ്ടായിരുന്നു എങ്കിലും സ്മാർട്ട് ഹൾക്ക് എന്ന ഒരു പുതിയ അവതാരത്തെയായിരുന്നു ആരാധകർക്ക് അതിലൂടെ കാണാൻ സാധിച്ചത്. ഇപ്പോൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴി സ്ട്രീം ചെയ്യുന്ന ഷീ ഹൾക്ക് അറ്റൊണി അറ്റ് ലോ എന്ന വെബ് സീരീസിന്‍റെ ആദ്യ എപ്പിസോഡിൽ ഹൾക്കിനെ ഒരു ദുർബലനാക്കി ചിത്രീകരിച്ചു എന്ന് പറഞ്ഞ് എല്ലാ മാർവൽ ഫാൻസും വലിയ ദേഷ്യത്തിലായിരുന്നു.


ALSO READ: അവഞ്ചേഴ്സ് മഹാഭാരതത്തിൽ നിന്നും വേദങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതെന്ന് കങ്കണ റണൗത്ത്


എന്നാൽ മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് മാർവൽ സ്റ്റുഡിയോസ്. ഷീ ഹൾക്കിന്‍റെ അവസാന എപ്പിസോഡ് ഈ വ്യാഴാഴ്ച്ചയാണ് സ്ട്രീം ചെയ്യുന്നത്. ഹൾക്കിനെ അപമാനിച്ചു എന്ന് ഫാൻസ് പറയുന്ന ഷീ ഹൾക്ക് വെബ് സീരീസിൽ ഒരു ഹൾക്ക് വേഴ്സസ് അബോമിനേഷൻ പോരാട്ടം മാർവൽ ഒരുക്കി വച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും പുതിയ വിവരം.


ഫിനാലെ എപ്പിസോഡിന് മുന്നോടിയായി മാർവൽ പുറത്ത് വിട്ട ഒരു പ്രമോ വീഡിയോയിലാണ് ഹൾക്കും അബോമിനേഷനും തമ്മിലെ പോരാട്ടത്തിന്‍റെ ഗ്ലിംസസ് കാണിക്കുന്നത്. മാർവൽ ആരാധകർക്ക് ഏറ്റവും പ്രീയപ്പെട്ട എം.സി.യു ഇവന്‍റുകളിൽ ഒന്നായിരുന്നു 2008 ൽ പുറത്തിറങ്ങിയ ദി ഇൻക്രെഡിബിൾ ഹൾക്ക് എന്ന ചിത്രത്തിലുള്ള ഹൾക്ക് വേഴ്സസ് അബോനിനേഷൻ ഫൈറ്റ്.


Read Also: Sai Pallavi: പ്രേക്ഷകരുടെ പ്രിയപ്പെട്ട ആ ഭാനു ആണോ? സായ് പല്ലവിയോട് ആരാധകരുടെ ചോദ്യം 


ഷീ ഹൾക്കിലെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങിയതിന് ശേഷം മാർവൽ ആരാധകർ ഭൂരിഭാഗം പേരുടെയും സ്റ്റാറ്റസുകൾ ഭരിച്ചിരുന്നതും ഈ ഫൈറ്റിന്‍റെ ക്ലിപ്പുകൾ ആയിരുന്നു. ഇപ്പോൾ ഫാൻസിന്‍റെ പരാതികൾ പരിഹരിച്ച് ഹൾക്കിനെ തിരിച്ച് കൊണ്ട് വരുന്നതിന്‍റെ ആദ്യ പടിയായി ആകണം മാർവൽ, ഹൾക്ക് വേഴ്സസ് അബോമിനേഷൻ ഐക്കോണിക്ക് ഫൈറ്റ് റീക്രിയേറ്റ് ചെയ്യാൻ തീരുമാനിച്ചതും. എന്തായാലും മാർവലിന്‍റെ ഈ പുതിയ പ്രമോ വീഡിയോ പുറത്തിറങ്ങിയ ശേഷം ആരാധകർ എല്ലാരും വലിയ ആവേശത്തിലാണ്. എന്തായാലും ഹൾക്കിന്‍റെ മാർവലിലെ ഭാവി എന്താകും എന്നറിയാൻ നമുക്കിനി രണ്ട് ദിവസങ്ങൾ കൂടി കാത്തിരിക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ