കശ്മീർ ഫയൽസ് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ സോഷ്യൽ മീഡിയ തിരയുന്നത് നദാവ് ലാപിഡിനെക്കുറിച്ചാണ്.. കശ്മീർ ഫയൽസ് പ്രൊപഗണ്ടയാണെന്ന് ചലചിത്രമെളയുടെ വേദിയിൽ തുറന്നുപറയാന്‍ ധൈര്യം കാണിച്ചതിന് നന്ദിയുണ്ടെന്ന്  അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് പലരും സോഷ്യല്‍ മീഡിയയില്‍ പറയുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം നവാദിന്റെ പ്രസംഗത്തില്‍ കശ്മീര്‍ ഫയല്‍സിനെതിരെ പറയുന്ന ഭാഗത്തിന്റെ വീഡിയോ വൈറലായി കഴിഞ്ഞു.മാത്രമല്ല ജൂറി തകര്‍ത്തു, ഇതാണ് ജൂറിയുടെ ധൈര്യം, ഇവരെയൊക്കെ അക്ഷരം തെറ്റാതെ ജൂറി എന്ന് വിളിക്കാന്‍ തോന്നും തുടങ്ങിയ കമന്റുകളൊക്കെ ആ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING


ആരാണ് നദാവ് ലാപിഡ്?


1975ൽ ഇസ്രായോലിലാണ് നദവ് ലാപിഡിന്റെ ജനനം. ടെൽ അവീവ് സർവകലാശാലയിൽ തത്ത്വചിന്ത പഠിച്ച അദ്ദേഹം ഇസ്രായേൽ പ്രതിരോധ സേനയിൽ നിർബന്ധിത സേവനം പൂർത്തിയാക്കി പാരീസിലേക്ക് മാറി. പിന്നീട് ജറുസലേമിലെ സാം സ്പീഗൽ ഫിലിം ആൻഡ് ടെലിവിഷൻ സ്കൂളിൽ ബിരുദം നേടുന്നതിനായി അദ്ദേഹം സ്വന്തം നാട്ടിലേക്ക് മടങ്ങി.സമൂഹത്തിലെ ചില ഗൗരവമേറിയ പ്രശ്‌നങ്ങൾ  ലാപിഡിന്റെ സിനിമകളിൽ പ്രതിഭലിക്കാറുണ്ട്. ഫ്രാൻസിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് നേടിയ നദാവ് ലാപിഡ് ലോകമെമ്പാടുമുള്ള വിവിധ ഫിലിം ജൂറികളുടെ ഭാഗമാണ്.രണ്ട് പതിറ്റാണ്ടോളം നീണ്ട തന്റെ കരിയറിൽ, മുഴുനീള ഫീച്ചറുകളും ഹ്രസ്വചിത്രങ്ങളും ഉൾപ്പെടെ മൊത്തം 13 ചിത്രങ്ങൾ ലാപിഡ് സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ഫീച്ചർ ഫിലിം 'പോലീസ്മാന് നിരവധി അന്താരാഷ്ട്ര അവാർഡുകൾ ലഭിച്ചിട്ടുണ്ട്.