എപ്പോഴും നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലായിരിക്കും നല്ല അഭിനയ പ്രാധാന്യമുള്ള വേഷം നഭിക്കുകയെന്ന് ക്രിതി സനോൺ. പക്ഷെ എന്തുകൊണ്ടാകും നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾക്ക് വേണ്ടി നിർമ്മാതാക്കള്‍ കൂടുതൽ പണം മുടക്കാൻ തയ്യാറാകുന്നില്ലെന്നും ക്രിതി ചോദിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം. ബോളീവുഡ് ഇന്‍റസ്ട്രി ഇപ്പോഴും നായികാ പ്രാധാന്യം ഉള്ള ചിത്രങ്ങൾക്ക് വേണ്ടി പണം ചിലവാക്കുക എന്ന റിസ്ക് ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല എന്ന് താരം വിമർശിച്ചു. എന്നാൽ ഇപ്പോൾ ചെറിയ ചില മാറ്റത്തിന്‍റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയതായി സൂചിപ്പിക്കാനും ക്രിതി മറന്നില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

താരത്തിന്‍റെ വാക്കുകളിലേക്ക്, മദർ ഇന്ത്യ, ചൽബാസ് തുടങ്ങി ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉള്ള ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുള്ള ഇന്‍റസ്ട്രിയാണ് ബോളീവുഡ്. വളരെ ധൈര്യശാലികളും സ്വയം പര്യാപ്തരുമായ നിരവധി സ്ത്രീ കഥാപാത്രങ്ങളെ പല ചിത്രങ്ങളിലും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ അവയുടെ എണ്ണം മുൻപത്തെ അപേക്ഷിച്ച് വളരെയധികം വർദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ സിനിമയിൽ നിന്ന് ഒഴിച്ച് നിർത്താനാകാത്ത ഒന്നായി മാറിയിട്ടുണ്ട്. ആളുകൾ അത്തരം ചിത്രങ്ങൾ കാണാനും കൂടുതൽ താല്പ്പര്യപ്പെടുന്നുണ്ട്. ഇപ്പോൾ നായികാ പ്രാധാന്യം ഉള്ള ചിത്രങ്ങൾ കൂടുതലായി പുറത്തിറങ്ങുന്നുണ്ട്. 

Read Also: Bigg Boss Malayalam Season 4: അവസാനം റോബിൻ കാലുപിടിച്ചെന്ന് ജാസ്മിൻ; ജാസ്മിന്റെ പുതിയ ബെസ്റ്റ് ഫ്രണ്ട് ഇപ്പോൾ റോബിൻ ആണെന്ന് നിമിഷ - വീഡിയോ


പക്ഷെ എന്ത്കൊണ്ടാണ് പുരുഷ കേന്ദ്രീകൃത ചിത്രങ്ങൾ നിർമ്മിക്കുന്നത് പോലെ വലിയ സ്കെയിലിൽ സ്ത്രീ പക്ഷ സിനിമകൾ നിർമ്മിക്കാൻ ആരും തയ്യാരാകാത്തതെന്നും താരം ചോദിച്ചു. എന്നാൽ ഭാവിയിൽ വലിയ ബജറ്റിലുള്ള സ്ത്രീപക്ഷ സിനിമകൾ ബോളീവുഡിൽ നിന്നും പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്ന് ക്രിതി സനോൺ പറഞ്ഞു. ഇതിന് ഉദാഹരണമായി ആലിയ ഭട്ടിന്‍റെ ഗംഗുഭായി കത്യവാടി എന്ന ചിത്രമാണ് താരം ചൂണ്ടിക്കാണിച്ചത്. സഞ്ജയ് ലീല ഭൻസാലി സംവിധാനം ചെയ്ത് ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഈ ചിത്രം ലോകമെമ്പാട് നിന്നും 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. 


ഈ വര്‍ഷം ബോളീവുഡിൽ നിന്നും പുറത്തിറങ്ങി മികച്ച വിജയം നേടിയ രണ്ട് ചിത്രങ്ങളിൽ ഒന്നായിരുന്നു ഗംഗുഭായി കത്യവാടി. 120 കോടിയോളം മുതൽ മുടക്കിലാണ് ഈ ചിത്രം നിർമ്മിച്ചിരുന്നത്. ഇത്തരത്തിൽ മികച്ച തിരക്കഥയുടെ പിൻബലത്തോടെ വലിയ ബജറ്റിൽ നിർമ്മിക്കുകയാണെങ്കിൽ സ്ത്രീപക്ഷ ചിത്രങ്ങള്‍ പ്രേക്ഷകർ ഇരുകൈയും നീട്ടി പൂർത്തിയാക്കുമെന്ന് ക്രിതി സനോൺ പറഞ്ഞു. 2014 ൽ പുറത്തിറങ്ങിയ ഹീറോപന്തി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ക്രിതി സനോണ്‍ ഈ വർഷം ചലച്ചിത്ര ലോകത്ത് തന്‍റെ എട്ട് വർഷം പൂർത്തിയാക്കുകയാണ്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.