Actress Bhama: ഭാവനയെപ്പോലെ ഒരു തിരിച്ചുവരവുണ്ടാകുമോ? ഭാമയുടെ മറുപടി ഇങ്ങനെ...
സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി ഭാമ. സന്തോഷം എന്ന സിനിമ കാണാൻ തിയേറ്ററിലെത്തിയപ്പോഴാണ് ഭാമയുടെ പ്രതികരണം
ലോഹിതദാസ് ചിത്രമായ നിവേദ്യത്തിലൂടെ സിനിമ രംഗത്തേക്ക് താരമാണ് ഭാമ. സൂര്യ ടി.വിയിലെ താലി എന്ന പ്രോഗ്രാമിൽ അവതാരകയായിരിക്കുമ്പോഴാണ് ഭാമയ്ക്ക് സിനിമയിലേക്ക് ക്ഷണം വരുന്നത്. പിന്നീട് സൈക്കിൾ എന്ന സിനിമയ്ക്ക് ശേഷമാണ് പ്രേക്ഷകർ ഭാമയെ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയത്. തുടർന്ന് നിരവധി സിനിമകളിൽ ഭാമ നായികയായ താരം 2015-ന് ശേഷം സിനിമയിൽ ഒരുപാട് സജീവമായിരുന്നില്ല. 2018 ന് ശേഷം ഭാമ സിനിമയിൽ അഭിനയിച്ചിട്ടുമില്ല. നേരത്തെ ഷൂട്ട് ചെയ്ത വർഷങ്ങൾക്ക് ശേഷമിറങ്ങിയ ഖിലാഫത്ത് എന്ന സിനിമയാണ് ഭാമയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
ഇപ്പോഴിത സോഷ്യൽ മീഡിയയിലടക്കം വീണ്ടും സജീവമാകുകയാണ് ഭാമ. ടിവി ചാനൽ ഷോകളിലും മറ്റും ഭാമ പങ്കെടുക്കുന്നുണ്ട്. ഭാമ സിനിമയിലേക്ക് തിരിച്ചുവരുമോ എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. നല്ല സബ്ജക്ട് വരുമ്പോൾ നോക്കാമെന്നാണ് ഭാമ പറയുന്നത്. കുറച്ച് പ്രോഗ്രാംസ് ഒക്കെ ചെയ്ത് ആക്ടീവ് ആകുന്നതെയുള്ളൂവെന്നും താരം പറഞ്ഞു. ഭാവനയെപ്പോലൊരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് അറിയില്ല, നോക്കാം എന്നാണ് ഭാമ പറഞ്ഞത്.
ALso Read: Omar Lulu: 'ബാഡ് ബോയ്സു'മായി ഒമർ ലുലു എത്തുന്നു; പുതുമുഖങ്ങൾക്ക് അവസരമെന്ന് സംവിധായകൻ
അനു സിത്താര, കലാഭവൻ ഷാജോൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സന്തോഷം എന്ന സിനിമ കാണാൻ തിയേറ്ററിലെത്തിയപ്പോഴാണ് ഭാമയുടെ പ്രതികരണം. നല്ലൊരു ഫാമിലി മൂവിയാണ് സന്തോഷം എന്ന് ഭാമ പ്രതികരിച്ചു. എല്ലാവരും നന്നായി ചെയ്തു. നല്ല പാട്ടുകളാണെന്നും ചിത്രം സക്സസ് ആകട്ടെയെന്നും ഭാമ ആശംസിച്ചു.
2020-ലായിരുന്നു ഭാമയുടെ വിവാഹം. വിവാഹിതയായ ശേഷം പൂർണമായും അഭിനയ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഭാമ. ഒരു മകളും താരത്തിനുണ്ട്. ഗൗരി എന്നാണ് ഭാമയുടെ മകളുടെ പേര്. മകളുമൊത്തുള്ള ചിത്രങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഭാമ വിവാഹമോചിതയായി എന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ഭർത്താവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും നീക്കിയതോടെയാണ് ഇത്തരത്തിലൊരു വാർത്ത പ്രചരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...