Mumbai: അർജുൻ കപൂറിന്റെയും (Arjun Kapoor) പരിനീതി ചോപ്രയുടെയും ഏറ്റവും പുതിയ ചിത്രമായ സന്ദീപ് ഔർ പിങ്കി ഫെറാറിന്റെ പുതിയ ട്രെയ്‌ലർ (Trailer) ഇന്ന് റിലീസ് ചെയ്‌തു. ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് ദിബാകർ ബാനർജിയാണ്. ചിത്രം പുറത്തിറങ്ങാൻ 10 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് നിർമ്മാതാക്കൾ ചിത്രത്തിന്റെ രണ്ടാമത്തെ ട്രൈലറുമായി എത്തിയിരിക്കുന്നത് എത്തിയിരിക്കുന്നത്. ചിത്രം മാർച്ച് 19ന് റിലീസ്  ചെയ്യും.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ രണ്ടാം ട്രെയ്‌ലറിൽ അർജുനും പരിനീതിയും (Parineeti Chopra) രക്ഷപ്പെട്ട് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പരിനീതി ചോപ്ര അവതരിപ്പിക്കുന്ന സന്ദീപ് കൗർ എന്ന കഥാപാത്രം ഡൽഹിയിൽ നിന്നും നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതും സഹായത്തിനായി അർജുൻ കപൂറിന്റെ (Arjun Kapoor)കഥാപാത്രമായ പിങ്കി ദാഹിയയുടെ വണ്ടിയിൽ കയറുന്നതുമാണ് ട്രെലറിൽ കാണാൻ കഴിയുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ പിങ്കി ദാഹിയാ സന്ദീപിനെ ഇന്ത്യ - നേപ്പാൾ ബോർഡർ കടക്കാൻ സഹായിക്കും.



ALSO READ: മമ്മൂട്ടി മത്സരിക്കുമോ? ചോദ്യം ആവർത്തിച്ച് ആരാധകർ, മറുപടിയിൽ വ്യക്തമാക്കി താരം


ഇവർക്ക് പിന്നാലെ ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരുമായി (Police) ജയദീപ് അവതരിപ്പിക്കുന്ന കഥാപാത്രവും ഇവർക്ക് പിന്നാലെയുണ്ട്. അത് മാത്രമല്ല അർജുൻ കപൂറിന് സന്ദീപിനെ കൊല്ലാനുള്ള നിർദേശം ലഭിക്കുന്നതും കാണിയ്ക്കുന്നുണ്ട്. ഇപ്പോൾ എല്ലാരേയും  ആകാംഷയോടെ കാത്തിരിക്കുന്നത് പിങ്കി സന്ദീപിനെ കൊല്ലുമോയെന്ന് അറിയാനാണ്.


ALSO READ: Meghan Markle കള്ളി, വംശീയതയെ നേട്ടത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്നു; ആഞ്ഞടിച്ച് ബോളിവുഡ് നടി സിമി ഗരേവാൾ


അർജുനെയും പരിനീതിയെയും കൂടാതെ ജയ്ദീപ് അഹ്ലാവത്ത്, രഘുബീർ യാദവ്, നീന ഗുപ്‌ത എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 2020 മാർച്ച് 20ന് റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു സന്ദീപ് ഔർ പിങ്കി ഫെറർ. എന്നാൽ കോവിഡ് (Covid) മഹാമാരി മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. പിന്നീട് ചിത്രത്തിന് OTT റിലീസ് ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും തിയേറ്ററിൽ മാത്രമേ റിലീസ് ചെയ്യൂ എന്ന് പരിനീതിയും നിർമ്മാതാക്കളും അറിയിക്കുകയായിരുന്നു.


ALSO READ: തന്റെ രാഷ്ട്രീയ താത്പര്യങ്ങൾ മൂലം അഹാനയെ പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് പുറത്താക്കിയെന്ന് കൃഷ്‌ണകുമാർ; പുറത്താക്കലിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് നിർമ്മാതാക്കൾ


പരിനീതി ചോപ്രയുടെ റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രമാണ്  "സൈന" (Saina) . ചിത്രം മാർച്ച് 26ന് തീയേറ്ററുകളിലെത്തും.  ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ പുറത്ത് വിട്ടിരുന്നു.  ബാഡ്മിന്റൺ കളിക്കാരിയായ സൈന നെഹ്‌വാളിന് ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് സ്റ്റാൻലി ക ദാബ്ബ, ഹവാ ഹവായ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‌ത അമോൽ ഗുപ്‌തയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.