മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം ഇപ്പോഴും തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രം എന്നാണ് കണ്ടവർ ഒന്നടങ്കം പറഞ്ഞത്. പ്രേക്ഷകനെ അത്രയേറെ തിയേറ്ററിൽ പിടിച്ചിരുത്താൻ ലിജോയുടെ ചിത്രത്തിന് സാധിച്ചുവെന്നതാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അടുത്തതായി മോഹൻലാലിനെ നായകനാക്കിയുള്ള മലൈക്കോട്ടൈ വാലിബൻ ആണ് ലിജോയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ലിജോ ചിത്രങ്ങളിൽ ഓരോ പ്രേക്ഷകനും ഒരു പ്രതീക്ഷയുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമാണ് ആന്റിക്രൈസ്റ്റ്. ആമേൻ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ലിജോ അനൗൺസ് ചെയ്ത സിനിമയായിരുന്നു ആന്റിക്രൈസ്റ്റ്. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള ഒരു ചിത്രമായിരുന്നു ഇത്. 2013 ൽ ചിത്രത്തിന്റെ ഒരു പോസ്റ്ററും അതിന്റെ ചില വിവരങ്ങളും പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ലോകാവസാനത്തെ പറ്റിയുള്ള ഒരു ചിത്രമാണിതെന്നായിരുന്നു റിപ്പോർട്ട്. 


Also Read: 'അത് മലയാളികളുടെ മനസുഖം'; ചക്കപ്പഴം സീരിയലിൽ നിന്നും പിന്മാറാൻ കാരണം സൗഭാഗ്യയാണെന്ന വാർത്തയോട് പ്രതികരിച്ച് അർജുനും സൗഭാഗ്യയും


 


'CinePhile' എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. സിനിമ മുടങ്ങാൻ ഒരു പ്രധാന കാരണം ബഡ്ജറ്റ് ആണെന്ന് പറയപ്പെടുന്നു. ഈ സിനിമയ്ക്കായി ഇപ്പോഴും കാത്തിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. ''ബജറ്റ് ഒരു പ്രധാന വിഷയം ആയിരുന്നു ഡ്രോപ്പ് ചെയ്യാൻ....പിന്നെ താമസം ആയപ്പോഴേക്കും ’ഇതു പോലത്തെ, അല്ലെങ്കിൽ ഒരേ ഷേഡ് ഉള്ള തീംസ് കുറേ വന്നു കഴിഞ്ഞു...ഇനി ഇറങ്ങിയാൽ തീം ഫ്രെഷ്നസ്സ് കിട്ടില്ല എന്നും..അതു കാരണം ഡ്രോപ്പ് ചെയ്‌തു എന്നും പറഞ്ഞതായി ഓർക്കുന്നു''വെന്നാണ് ഒരു സിനിമാ ആസ്വാദകൻ ഈ പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തിയത്. 



ഈ ഹൊറർ ത്രില്ലർ ചിത്രം എഴുതിയത് പി.എഫ് മാത്യൂസ് ആണ്. എസ്ജെഎം ഫിലിംസിന്റെ ബാനറിൽ സിബി തോട്ടുപുറം ജോബി മുണ്ടമറ്റം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരുന്നത്. ഛായാ​ഗ്രഹകൻ അഭിനന്ദൻ രാമാനുജം ആയിരുന്നു. സം​ഗീതം പ്രശാന്ത് പിള്ള, എഡിറ്റർ മനോജ്. എന്നാൽ ചിത്രം പിന്നീട് ഡ്രോപ്പ് ചെയ്യുകയായിരുന്നു. 



പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നതാണ് മോഹൻലാൽ - ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി.എസ്. റഫീക്കാണ്‌ മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. പിആർഒ- പ്രതീഷ് ശേഖർ. പൂർണമായും രാജസ്ഥാനിൽ  ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹൻലാൽ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.