അഞ്ജലി മേനോന്റെ ഏറ്റവും പുതിയ ചിത്രം വണ്ടർ വുമണിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രം  ഡയറക്ട് ഒടിടി റിലീസായി ആണ് എത്തുന്നത്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിലാണ് റിലീസ് ചെയ്യുന്നത്. ചിത്രം നവംബർ 18 നാണ് സോണി ലീവിൽ റിലീസ് ചെയ്യുന്നത്. ചിത്രം ആഗോള ഡിജിറ്റൽ പ്രീമിയർ ആയി ആണ് എത്തുന്നത്. സുമന എന്ന സ്ഥലത്ത് ഗർഭക്കാലത്തെ സംരക്ഷണത്തെ  കുറിച്ചുള്ള  ക്ലാസ്സിൽ കുറച്ച് ഗർഭിണികൾ എത്തുന്നതും അവരുടെ സൗഹൃദവും ഗര്ഭകാലത്തെ പ്രശ്‍നങ്ങൾ ഒരുമിച്ച് നേരിടുന്നതും ഒക്കെയാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വണ്ടർ വിമൺ.



COMMERCIAL BREAK
SCROLL TO CONTINUE READING

പാർവ്വതി തിരുവോത്തും നിത്യ മേനനും സയനോരയും ഒക്കെ ഇൻസ്റ്റാഗ്രാമിൽ പ്രെഗ്‌നൻസി കിറ്റിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ചിത്രത്തെ കുറിച്ച് ആദ്യം പ്രേക്ഷകരോട് പറഞ്ഞത്. സൊ ദി വണ്ടർ ബിഗിൻസ് എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അഞ്ജലി മേനോന്റെ നാലാമത്തെ ചിത്രമാണ് വണ്ടർ വിമൺ. മഞ്ചാടി, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നിവയാണ് അഞ്ജലി മേനോന്റെ മറ്റ് ചിത്രങ്ങൾ.  നദിയ മൊയ്തു, നിത്യ മേനോൻ, പാർവതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ALSO READ: Parvathy Thiruvothu : പ്രെഗ്നൻസി കിറ്റിന്റെ ചിത്രവുമായി പാർവതിയും നിത്യ മേനനും; പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു


സയനോര ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വണ്ടർ വിമണിനുണ്ട്. ആർഎസ്വിപി മൂവീസിന്റെയും ഫ്ലയിംഗ് യൂണികോൺ എന്റർടെയ്‌മെന്റിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്. റോണി സ്ക്രൂവാലയും ആഷി ദുവാ സാറയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ എക്സിക്യൂറ്റീവ് പ്രൊഡ്യൂസർ അഞ്ജലി മേനോൻ തന്നെയാണ്. 



അസോസിയേറ്റ് പ്രൊഡ്യൂസർ: (Rsvp) പാഷൻ ജല് , അസോസിയേറ്റ് പ്രൊഡ്യൂസർ: (ഫ്യൂ) ഉത്കർഷ് ടോപിവാല, ഛായാഗ്രഹണം: മനേഷ് മാധവൻ, എഡിറ്റർ: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ ഡിസൈനർ: അരവിന്ദ് അശോക് കുമാർ,കോസ്റ്റ്യൂം ഡിസൈനർ: പമ്പ ബിശ്വാസ്,സംഗീതം: ഗോവിന്ദ് വസന്ത,വരികൾ: അഞ്ജലി മേനോൻ, അഗ്യത്മിത്ര,ഗായകർ: കീർത്തന വൈദ്യനാഥൻ, സയനോര ഫിലിപ്പ്, ഹനിയ നഫീസ,മേക്കപ്പ്: കിരൺ സോണി,സൗണ്ട് ഡിസൈനർ & മിക്സിംഗ് എഞ്ചിനീയർ: ശ്രീ രാജകൃഷ്ണൻ,ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ : (Rsvp) പാഷൻ ജല്, സോണിയ കൻവാർ, മഹർഷ് ഷാ, സനയ ഇറാനി സൊഹ്‌റാബി,വിതരണ മേധാവി: (Rsvp) ജീവൻ ജോഷി,അസിസ്റ്റന്റ് ക്രിയേറ്റീവ് പ്രൊഡ്യൂസർ: (Rsvp) ഹസനൈൻ ഹൂഡ,സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ: (ഫ്യൂ) സാഹിൽ മെഹ്‌റ,ഫിനാൻസ് മേധാവി: (ലഫ്) വിനോദ് മേനോൻ,ലൈൻ പ്രൊഡ്യൂസർ: എൻപി പ്രകാശ്, സൗണ്ട് റെക്കോർഡിസ്റ്റ് (സമന്വയം) : അജയൻ അടാട്ട്, അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ദിവാകരൻ, ആദ്യ അസിസ്റ്റന്റ് ഡയറക്ടർ: നിഷ ചന്ദ്ര, അഖിൽ മോഹൻദാസ്, ഡയറക്ടറുടെ അസിസ്റ്റന്റ്: പൂജ രാജ്, ഡി കളറിസ്റ്റ്: റോബർട്ട് ലാങ് സിസിഐ ,Vfx ഡിജിറ്റൽ : ടർബോ മെയ്ഡ, ഇന്ത്യൻ പരിയാ ഫിലിംസ്,വിഷ്വൽ പ്രമോഷനുകൾ: പ്രൊമോഷോപ്പ്, തലക്കെട്ടും പബ്ലിസിറ്റി ഡിസൈനും : ജയറാം രാമചന്ദ്രൻ , ഓപ്പണിംഗ് ടൈറ്റിൽസ് : ശരത്വിനു  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.