യുവ സംവിധായകൻ രജീഷ് മിഥില ഒരുക്കുന്ന ആദ്യ തമിഴ് ചിത്രം " യാനൈ മുഖത്താൻ" ഏപ്രിൽ 14ന് റീലീസ് ചെയ്യും. റിലീസിന് മുന്നോടിയായി ചിത്രത്തിൻ്റെ ട്രെയിലർ അണിയറക്കാർ പുറത്ത് വിട്ടു. വലിയ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ട്രെയിലർ റിലീസ് ചെയ്ത് ഏതാനും   മണിക്കൂറുകൾ കൊണ്ട് തന്നെ ഒരു മില്യനിൽ പേർ അത് കാണുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ജാതി മത വർഗ്ഗീയതയെ വിമർശിക്കുന്ന ആക്ഷേപ ഹാസ്യമാണ് സിനിമയുടെ പ്രമേയം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ​ഗണപതി ഭ​ഗവാനെ തമിഴിൽ പറയുന്നതാണ് "യാനൈ മുഖത്താൻ" എന്ന്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളത്തിൽ 'വാരിക്കുഴിയിലെ കൊലപാതകം', 'ഇന്നു മുതൽ', 'ലാൽ ബഹദൂർ ശാസ്ത്രി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രജീഷ് മിഥില. യോഗി ബാബുവാണ് ഫാൻ്റസി - ഹ്യൂമർ ചിത്രമായ യാനൈ മുഖത്താനിലെ നായകൻ. ഊർവശി, രമേഷ് തിലക്, കരുണാകരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



 


Also Read: Corona Papers Movie Review: ഇത് പതിവ് പ്രിയദർശൻ ചിത്രമല്ല; ഇത് അതുക്കും മേലെ, ത്രില്ലടിപ്പിച്ച് കയ്യടി നേടി 'കൊറോണ പേപ്പേഴ്‌സ്'


തൻ്റെ യാനൈ മുഖത്താനെ കുറിച്ച് രജീഷ് മിഥില പറയുന്നു ....


"ഫാൻ്റസി ചിത്രമാണ് യാനൈ മുഖത്താൻ. ഇതിൽ തീവ്ര ഗണപതി ഭക്തനായ ഓട്ടോ ഡ്രൈവറായിട്ടാണ് രമേഷ് തിലക് എത്തുന്നത്. ഗണപതിയെ എവിടെ കണ്ടാലും കൈ കൂപ്പി തൊഴുത് കാണിക്ക വഞ്ചിയിൽ കാശ് ഇട്ടിട്ടെ പോകൂ ഈ കഥാപാത്രം. അതേസമയം ആളൊരു ലോക തരികിട കൂടിയാണ്. ആ രമേശ് തിലകിൻ്റെയടുത്ത് വിനായകം എന്ന് പേരു വെളിപ്പെടുത്തി കൊണ്ട് യോഗി ബാബു പരിചയപ്പെടുന്നു. ഒരു ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാക്കി തരണം എന്ന് പറഞ്ഞ് കേണപേക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ ദൈവം തന്നെ നേരിൽ വരും എന്ന് ആരും പ്രതീക്ഷിക്കുകയില്ല. അങ്ങനെ വന്നാൽ തന്നെ താനാണ് ദൈവം എന്ന് അയാൾക്ക് തെളിയിക്കാൻ പോരാടേണ്ടി വരും. രമേഷ് തിലകിൻ്റെ ജീവിതത്തിൽ യോഗി ബാബു കടന്നുവരുന്നതോടെ എന്തൊക്കെ വിനോദവും വിപരീതവുമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. അതു കൊണ്ട് അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന വഴിത്തിരിവുകൾ എന്തൊക്കെയാണ് എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. ആദ്യന്തം ജിജ്ഞാസാഭരിതവും നർമ്മരസപ്രദവുമായ എൻ്റർടൈനറായിരിക്കും " യാനൈ മുഖത്താൻ ". 


ഗ്രേറ്റ് ഇന്ത്യൻ സിനിമാസിൻ്റെ ബാനറിൽ രജീഷ് മിഥിലയും ലിജോ ജയിംസും ചേർന്നാണ് 'യാനൈ മുഖത്താൻ' നിർമ്മിക്കുന്നത്. കാർത്തിക് നായർ ഛായാഗ്രഹണവും ഭരത് ശങ്കർ സംഗീത സംവിധാനവും നിർവഹിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.